

കരണത്ത് അടി, ഇവിടെ കേരളത്തില്‍ വാക്ക് അടി .
അങ്ങ് ഡല്‍ഹിയില്‍ ഹാര്‍വീര്‍ സിംഗ് കൃഷി മന്ത്രി ക്കിട്ട് കരണ കുട്ടി നോക്കി ഒന്ന് കൊടുത്തു !!..കുറെ പേര്‍ക്ക് അത് രസിച്ചു ..
ഹാര്‍ വീര്‍ സിംഗ് തിഹാര്‍ ജയിലില്‍ പോയി ..എങ്കിലും ഭരണം കൈ ആളുന്ന ''പിണ' ങ്ങാരായി 'കാരെ പോലുള്ളവരുടെ വാക്കുകള്‍
കടം എടുത്താല്‍ ''നികൃഷ്ട ജീവികള്‍ '' ആയ ഭരണത്തിലെ ചില രക്ത ദാഹികല്ലായ അട്ടകളെ ഇങ്ങനെ കൈ കാര്യം ചെയുന്നത് നല്ലത് എന്ന് ഒരു
എന്പതു ശതമാനം ജനങ്ങളും ചിന്തിച്ചു തുടങ്ങി ..പക്ഷെ അവര്‍ പേടിച്ചിട്ടു അനങ്ങാ തിരിക്കുന്നതാ..അവസരം കിട്ടിയാല്‍ രംഗത്ത് വരും..
അവിടുത്തെ അടിക്കു എരിവു കുട്ടി നമ്മുടെ അച്ചു ഇന്ന് അങ്ങ് കുത്ത് പറമ്പില്‍ രസ ഗുളിക പൊട്ടിച്ചു !!!..
രക്ത സാക്ഷികള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ പോയതാ അദേഹം !!..സ്വാശ്രയ സമരത്തില്‍ കൊല്ലപ്പെട്ട അഞ്ചു
സഹാക്കല്‍ക്കളുടെ ഓര്മ ദിനം ..ഒരു കാര്യം അച്ചു മറന്നോ ആവോ സിപിഎം നേതാക്കളുടെ മക്കള്‍ സ്വാശ്രയ വിദ്യാഭ്യാസം നേടിയതും , നേടി കൊണ്ടിരിക്കുന്നതും ?...
ഒരു താക്കീതും ഉമ്മന്‍ ചാണ്ടിക്കും ഇതേ അനുഭവം കിട്ടും പോലും ...,..ഉമ്മന്‍ ചാണ്ടിക്കും കിട്ടിതിരിക്കാന്‍ നോക്കണേ എന്ന് !! അതോ ദോയ അര്‍ത്ഥത്തില്‍ ഒന്ന് കൊടുത്തോ സഖാക്കളേ എന്നാണോ പറഞ്ഞത് എന്ന് അറിയില്ല ...
എന്തായാലും ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി പി സി വിഷ്ണു നാഥ് എം എല്‍ എ യും , പി ടി തോമസ് എം പി യും രംഗത്ത് വന്നു ....
കേന്ദ്ര കൃഷിമന്ത്രി ശരദ്‌പവാറിനെ ആക്രമിച്ചത് ന്യായീകരിച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കഴിഞ്ഞ അഞ്ചു വര്‍ഷം അടികിട്ടാതെ രക്ഷപ്പെട്ടത് ജനങ്ങള്‍ വിവേകമുള്ളവരായതു കൊണ്ടാണെന്ന് പി.സി. വിഷ്‌ണുനാഥ് എം.എല്‍.എ.പ്രതിപക്ഷനേതാവ് സ്‌ഥാനത്തിനു നിരക്കാത്ത രീതിയിലുള്ള വി.എസിന്റെ പ്രസ്‌താവന ദൗര്‍ഭാഗ്യകരവും പ്രകോപനപരവുമാണ്.ജനദ്രോഹകരമായ നടപടികളുടെ പേരില്‍ നേതാക്കളെ അടിച്ച് ജനങ്ങള്‍ പ്രതികരിച്ചിരുന്നെങ്കില്‍ വി.എസ്. അതില്‍നിന്നു രക്ഷപെട്ടത് അദ്ദേഹത്തിന്റത്ര വിവേകശൂന്യത ജനങ്ങള്‍ക്കില്ലാത്തതു കൊണ്ടാണെന്നും വിഷ്‌ണുനാഥ് പറഞ്ഞു. ...
ഈ വിഷ്ണു നാഥ് ഒന്ന് ആഹ്യണം ചെയ്താല്‍ കേരളത്തിലെ യുത്തന്‍മാര്‍ രംഗത്ത് വരില്ലേ ?...
വായി തോന്നുന്നത് കോതക്ക് പാട്ട് എന്നാ പോലെ പറയുന്ന വി എസ് നെ ഒരു പാഠം പഠിപ്പിച്ചു കൂടെ ?ഭരണം കൈ വശം ഇല്ലേ ?..
പ്രതിപക്ഷ നേതാവ് നില മറന്നു സംസാരിക്കുന്നു എന്നാ നമ്മുടെ പി ടി തോമസ് പറയുന്നത് ..വി എസിനെ പോലെ ഒരാള്‍ ഈ കേരളത്തിന്
അപമാനം ആണെന്ന് പോലും ..
അതിനു ഈ വി എസിന് എന്നാ നില ഉണ്ടായിരുന്നത് ?..അദേഹം എന്നും പെന്‍ വിഷയം നോക്കി നടക്ക യല്ലേ ?..കഷ്ടം അടി വാക്കാല്‍ മാത്രമേ ഇവിടെ തുടങ്ങിയിട്ടുള്ളൂ ...മനസ്സില്‍ ഇവിടുത്തെ രാഷ്ട്രീയ കോമരങ്ങളെ കടിച്ചു കീറാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു സമുഹം വളര്‍ന്നു വരുന്ന കാലം അതി വിദൂരം അല്ല എന്ന്
ജനത്തെ വെറും കഴുതകള്‍ ആയി കണ്ടു നാടിനെ കട്ട് മുടിക്കുന്ന രാഷ്ട്രീയ ..ഭരണ നേതാക്കള്‍ ചിന്തിക്കുന്നത് നല്ലത്
No comments:
Post a Comment