
പെന്‍ഷന്‍ പ്രായം ഉയര്‍ത്തി കേരളത്തിലെ യുവജനങ്ങളെ വഞ്ചിച്ചു എന്നാ ഒട്ടു മിക്ക യുവ ജന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇപ്പോള്‍ പരാതി പെടുന്നത്. പെന്‍ഷന്‍ പ്രായം 55 ല്‍ നിന്നും 56 ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടിയെ ഞാനും പുര്‍ണമായി അന്ഗീകരിക്കുന്നില്ല , കാരണം പ്രായം ഉയര്‍ത്തിയ നടപടിയില്‍ സര്‍ക്കാര്‍ പറയുന്ന കാര്യങ്ങളില്‍ സുതാര്യത ഇല്ലാ എന്നുള്ളതും പലതും മറച്ചു വെക്കുന്നു എന്നതും കൊണ്ടാണ്. പെന്‍ഷന്‍ പ്രായം 56 ആയി ഉയര്‍ത്തിയപ്പോള്‍ കേരളത്തില്‍ തൊഴില്‍ പ്രതീഷ വെച്ച് കാത്തിരിക്കുന്ന ഇരുപത്തി അയ്യായിരത്തോളം ചെറുപ്പക്കാരുടെ സര്‍ക്കാര്‍ ജോലി എന്നാ മോഹം ആണ് തകര്‍ന്നു വീഴുന്നത് .
അതുപോലെ തന്നെ PSC എഴുതി നിയമന ഉത്തരവ് കാത്തിരിക്കുന്ന ഒരു പാട് പേരുടെ സ്വപ്‌നങ്ങള്‍ ആണ് തകര്‍ന്നു വീഴുന്നത്. സര്‍ക്കാരും ,മണിയും , ഉണ്മ്മന്‍ ചാണ്ടിയും ഇരുട്ടുകൊണ്ട് സത്യത്തെ മറക്കാന്‍ നോക്കിയാലും സര്‍ക്കാര്‍ , PSC പരിശോധിച്ചാല്‍ അത് മനസിലാവും. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് കൊണ്ട് നിയമനം ഉത്തരവ് പ്രതീഷിചിരിക്കുന്ന ഒരുപാട് ഉദ്യോഗര്തികളുടെ സ്വപ്‌നങ്ങള്‍ തകര്‍ന്നു വീഴും എന്ന് ഞാന്‍ പറഞ്ഞത് .
പെന്‍ഷന്‍ പ്രായവര്‍ധന ഉദ്യോഗാര്‍ഥികളെ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്ന സൂപ്പര്‍ ന്യൂമററി തസ്‌തികകളിലെ ഭൂരിഭാഗം നിയമനവും നേരത്തേ പൂര്‍ത്തിയായി. അടുത്ത ഒന്നരവര്‍ഷത്തേക്കു പി.എസ്.സി. വഴി കാര്യമായ നിയമനങ്ങള്‍ ഉണ്ടാകില്ല.മാര്‍ച്ച് 31-നു വിരമിക്കേണ്ടിയിരുന്ന ജീവനക്കാരുടെ ഒഴിവുകളിലേക്കുള്ള സൂപ്പര്‍ ന്യൂമററി നിയമനങ്ങള്‍ 90 ശതമാനവും നേരത്തേ കഴിഞ്ഞെന്നു പി.എസ്.സി. രേഖകള്‍ പറയുന്നു. ശേഷിക്കുന്ന രണ്ടായിരത്തോളം തസ്‌തികകളിലേക്കുള്ള നിയമനം ഏതാനും ആഴ്‌ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. ഈ മാര്‍ച്ച് 31-നു വിരമിക്കേണ്ടിയിരുന്ന ജീവനക്കാര്‍ പെന്‍ഷന്‍ പ്രായം ഒരുവര്‍ഷം കൂട്ടിയതിന്റെ ഫലമായി 56 തികയുമ്പോഴേ വിരമിക്കൂ. എന്നാല്‍ അവര്‍ക്കു പകരക്കാരെ സൂപ്പര്‍ ന്യൂമററി തസ്‌തിക സൃഷ്‌ടിച്ച് കഴിഞ്ഞ ഏപ്രില്‍ മുതല്‍ നിയമിച്ചുവരുകയാണ്.ഇത്തരത്തില്‍ നിയമനം ലഭിക്കുന്നവരാണ് അടുത്തവര്‍ഷം വിരമിക്കുന്നവര്‍ക്കു പകരക്കാരാകുന്നത്. ഫലത്തില്‍ 2013 ഏപ്രില്‍ മുതല്‍ മാത്രമേ ഇനി സര്‍ക്കാര്‍ സര്‍വീസില്‍ വന്‍തോതില്‍ ഒഴിവുണ്ടാകൂ. ഈവര്‍ഷം വിരമിക്കേണ്ടിയിരുന്ന ജീവനക്കാരുടെ എണ്ണത്തിനു തുല്യമായ ജീവനക്കാരെ സൂപ്പര്‍ ന്യൂമററി തസ്‌തിക സൃഷ്‌ടിച്ചു നിയമിക്കുമെന്നാണു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്.എന്നാല്‍ മുഖ്യമന്ത്രി നേരിട്ടു നിയന്ത്രിക്കുന്ന പൊതുഭരണവകുപ്പില്‍ മാത്രം കഴിഞ്ഞ ഡിസംബര്‍ 12 വരെ 61 തസ്‌തികകളില്‍ സൂപ്പര്‍ ന്യൂമററി നിയമനം നടത്തി. കെ.എം. മാണിയുടെ ധനവകുപ്പില്‍ കഴിഞ്ഞ നവംബര്‍ 11 വരെ 10 തസ്‌തികകളിലേക്കും നിയമനം നടത്തിയതായി പി.എസ്.സി. രേഖകള്‍ വ്യക്‌തമാക്കുന്നു. ഒരിക്കല്‍ സൃഷ്‌ടിച്ച സൂപ്പര്‍ ന്യൂമററി തസ്‌തികകള്‍ വീണ്ടും സൃഷ്‌ടിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാക്കാന്‍ പറ്റാത്തതാണെന്നു പി.എസ്.സിയും അനൗദ്യോഗികമായി വ്യക്‌തമാക്കുന്നു.മുന്‍വര്‍ഷങ്ങളില്‍ മാര്‍ച്ച് 31-നു മാത്രമേ വിരമിക്കല്‍ ഉണ്ടായുള്ളൂവെങ്കിലും ജനനത്തീയതി കണക്കാക്കി ഓരോ മാസവും പെന്‍ഷന്‍ പ്രായം കഴിഞ്ഞ ജീവനക്കാരുടെ പട്ടിക തയാറാക്കിയാണു പകരക്കാരെ നിയമിച്ചിരുന്നത്. കേരളത്തിലെ ഇടതുപക്ഷ യുവജന സംഘടനകള്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനു എതിരെ ആക്രമണ സമരത്തിന്റെ പോര്മുഖത്തില്‍ ആണ് ! ഇത് ശരിയല്ല ..ന്യാമായി പ്രതിഷേധിക്കാനും പ്രതികരിക്കാനും ന്യായമായ് അവകാശങ്ങള്‍ നേടി എടുക്കാനും സമരം നടത്തുന്നത് നന്ന് , അതിനു കുറെ പേരെ സമരം നടത്തിച്ചു തല്ലു കൊള്ളിക്കുന്ന്തും ,ചോര ചിന്തുന്നതും ,കുറെ സര്‍ക്കാര്‍ സ്ഥാപനങ്ങളും , സര്‍ക്കാര്‍ മുതലും തല്ലി തകര്‍ക്കുന്നതും നിങ്ങളുടെ ലക്ഷ്യത്തില്‍ എത്തിക്കുമോ ? ഒരിക്കലും ഇല്ല ..ഇടതു പക്ഷവും , ഇടതു പക്ഷ യുവ ജന സംഘടനകളും ഇനിയും മറന്നു പോകുന്ന ഒരു കാര്യം അത്തരം സമരങ്ങളെ കേരളത്തിലെ പ്രബുദ്ധരായ ജനം പണ്ടേ തള്ളികളഞ്ഞിരിക്കുന്നു..
പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനം വന്ന അന്നേ ഞാന്‍ എന്റെ ബ്ലോഗ്ഗില്‍ പറഞ്ഞിരുന്നു നിലവില്‍ മനുഷ്യന്റെ ആയുര്‍ ദൈര്‍ഹ്യം ഉയര്‍ന്ന സാഹചര്യത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതില്‍ തെറ്റില്ല , പക്ഷെ അതെ പോലെ തന്നെ PSC അപേഷാ പ്രായ പരിധി 45 ഉയര്‍ത്തണം എന്ന്.ഇതിനു കാരണം നല്ല വിദ്യാഭ്യാസ യോഗ്യത നേടി , പുറത്തു വരുന്ന കുറെ ആള്‍ക്കാര്‍ക്ക് എങ്കിലും പ്രായ പരിധി ഒരു പ്രശ്നം ആകുന്നു .
സന്തോഷം എന്ന് പറയട്ടെ ഇന്നലെ കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തല പറഞ്ഞത് PSC അപേഷകരുടെ പ്രായ പരിധി 37 ആക്കണം എന്നും , അത് 40 ആക്കിയാല്‍ അത്രയും നന്ന് എന്നാണു. PSC അപേക്ഷ പ്രായ പരിധി ഉയര്‍ത്തണം എന്ന് രമേശ് ചെന്നിത്തല നിയമ സഭയില്‍ ആണ് ആവശ്യ പ്പെട്ടത് .
ഇന്ന് അതിനെ ഭാഗികമായി സര്‍ക്കാര്‍ അംഗീകരിച്ചു ! എന്തൊരു സ്പീട് ....
നടപടി ഉടന്‍ വന്നു ...ഇന്ന് !..''പിഎസ്സി പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 36 വയസായി ഉയര്‍ത്തി. ധനമന്ത്രി കെ എം മാണിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത് . അധ്യാപകര്‍ക്ക് സ്വയംവിരമിക്കല്‍ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട് . ആരോഗ്യ മേഖലയില്‍ 990 ഒഴിവുകള്‍ സൃഷ്‌ടി ച്ചതായും മാണി അറിയിച്ചു. പെന്‍ഷന്‍ പ്രായം ഒരു വര്ഷം ഉയര്‍ത്തിയതിനെ അങ്ങനെ കോമ്പെന്‍സെറ്റ് ചെയ്തു !..സര്‍ക്കാരിന്റെ ഈ നയത്തെ നമുക്ക് കയ്യടി ഓടെ അംഗീകാരം കൊടുക്കാം ..ഒരു വര്ഷം ഉയര്‍ത്തി കൊടുത്തത് യുവ ജന ങ്ങള്‍ക്ക് ഗുണം ചെയ്യും .ഇതേ അവസരത്തില്‍ യുവജനങ്ങളുടെ ക്ഷേമം ..അവര്‍ക്ക് വേണ്ടി കണ്ണീര്‍ ഒഴുക്കുന്ന യുവജന രാഷ്ട്രീയ നേതാക്കള്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെ എതിര്‍ത്തു സര്‍ക്കാര്‍ മുതല്‍ തല്ലി തകര്‍ത്ത് സമരം ചെയ്യാതെ എല്ലാവരും ഒറ്റ കെട്ടായി PSC അപേക്ഷ പ്രായം ഉയര്‍ത്താന്‍ സമരം ചെയ്തു കൂടെ ?..ഇവിടെ നമുക്ക് ഭരണ പക്ഷത്തിനും , പ്രതി പക്ഷത്തിനും ഒന്നായി നില്‍ക്കാം ..ഇതേ ആവശ്യം ഒന്നിച്ചു ആവശ്യ പെട്ടാല്‍ ഒരു പക്ഷെ സര്‍ക്കാര്‍ അനുഭാവ പൂര്‍വ്വം തീരുമാനം എടുത്താല്‍ അതെല്ലേ നമുക്ക് കുടുതല്‍ നല്ലത് ? സര്‍ക്കാര്‍ വേണമെങ്കില്‍ പെശന്‍ പ്രായം ഒരു അറുപതു ആക്കി ഉയര്‍ത്തട്ടെ ..അനുഭവ സമ്പത്തുള്ള കുറെ സര്‍ക്കാര്‍ ജീവനകാരെ കുറച്ചു കുടുതല്‍ കാലം നമുക്ക് ഉപയോഗിക്കാമല്ലോ !..യുവജന നേതാക്കളെ , നിങ്ങളുടെ യുവജന സ്നേഹം ആദ്മാര്ത്വത ഉണ്ടെങ്കില്‍ ഇതിനായി ഒന്നിക്കൂ ...പോരാട്ട വീര്യത്തോടെ ഇത് നേടി എടുക്കാന്‍ പി സി വിഷ്ണുനാഥ് , ടി വി രാജേഷ് ..തുടങ്ങിയ എല്ലാ യുവജന നേതാക്കളും രംഗത്ത് വരുമോ ?
കാത്തിരുന്നു കാണാം ..ഒത്തുപിടിച്ചാല്‍ പിറവം മാത്രമല്ല ശെല്‍വരാജ് പോലും കൂടെ പോരും എന്ന് നാം തെളിയിച്ചതല്ലേ !...?
പിറവത്ത് ബാബു ' എന്നാല്‍ മദ്യം എന്നാ ഇടതുപക്ഷം പറയുന്നത് ! ''ബാബു വന്നാല്‍ നെയ്യാറ്റിന്‍കരയും കൂടെ കുടുമോ എന്ന ഇടതു ,വലതന്‍മാര്‍ക്ക് പരീക്ഷണം നടത്താന്‍ അവസരം ഒരുങ്ങട്ടെ എന്ന് ആശംസിക്കാം ..വേണമെങ്കില്‍ ആ മലമ്പുഴയിലും ഒരു അവസരത്തിനായി നമുക്ക് കാത്തിരിക്കാം...
********************************
സര്‍ക്കാര്‍ സര്‍വീസ്, PSC അപേഷ പ്രായം 45 ആക്കണം.http://www.sibysebastianpezhumkattil.blogspot.com/2012/03/psc-45.html
PSC അപേക്ഷ പ്രായം 45 വരെ ഉയർത്തിയിട്ട് സർക്കാർ വയസ്സൻമാരെ പിടിച്ചു ഏല്പിക്കാൻ ആണോ പറയുന്നത്?
ReplyDeleteപെൻഷൻ പ്രായം കൂട്ടണ്ട, PSC അപേക്ഷ പ്രായവും കൂട്ടണ്ട. നിലവിലുള്ള രീതി തുടരട്ടെ.