Wednesday, March 14, 2012

യാദവന്‍ വരുന്നു , ഇന്ത്യ യുടെ ആദ്മാവി ലുടെ...



യാദവന്‍ വരുന്നു , ഇന്ത്യ യുടെ ആദ്മാവി ലുടെ...

ഇന്ത്യ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നു എന്ന് ചിന്തിപ്പിക്കുന്ന ഇന്ത്യുടെ ആദ്മാവ്‌ ആയ യു പി ഭരിക്കാന്‍ മുലായത്തിന്റെ മകന്‍ അഖിലേഷ് യാദവ് എത്തുന്നു . മക്കള്‍ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന കപട രാഷ്ട്രീയ വിരോധികള്‍ക്ക് എതിര്‍ക്കാന്‍ വാക്കുകള്‍ ഇല്ലാത്ത തരത്തില്‍ നന്നായി രാഷ്ട്രീയ ഹോം വര്‍ക്ക് നടത്തി യു പി സംസ്ഥാനത്തെ എസ പി യുടെ സ്വന്തം കൈകളില്‍ എത്തിച്ചത് ഈ കുശാഗ്ര ബുദ്ധി ക്കാരനായ എഞ്ചിനീയര്‍ നടത്തിയ രാഷ്ട്രീയ പഠനത്തിന്റെ പ്രതിഫലനം ആണ് .ഇവിടെ രാഹുല്‍ ഗാന്ധി എന്ന കോണ്‍ഗ്രസ്‌ യുവ നേതാവിന് രാഷ്ട്രീയ പരാജയം എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്ന കൊണ്ഗ്രെസ്സ് വിരോധികള്‍ക്ക് ആഹ്ലാദിക്കാന്‍ വക ഉണ്ട് എങ്കിലും, രാഷ്ട്രീയ മായി ഒന്നുമില്ലാത്ത സ്ഥലത്ത് കൊണ്ഗ്രെസ്സിന്റെ വോട്ടിംഗ് ശതമാനം പതിനേഴില്‍ എത്തിച്ചത് രാഹുല്‍ എന്ന യൂത്ത് ഐകണ്‍ തന്നെ ആണ് . പാര്‍ട്ടിയുടെ യാതൊരു മെഷിനറിയും ഇല്ലാതാ യു പി യില്‍ കനത്ത നാണ കേടില്‍ നിന്നും കൊണ്ഗ്രെസ്സിനെ രക്ഷിച്ചത്‌ രാഹുല്‍ ആണ് എന്നത് രാഷ്ട്രീയ എതിരാളികള്‍ വരെ സമ്മതിക്കും എന്നതില്‍ സംശയം ഇല്ല .എങ്കിലും കൊണ്ഗ്രെസ്സിനെ ഹൈ ജാക്ക് ചെയ്യുന്ന കണ്ണും കാതും കേള്‍ക്കാനാവാത്ത പാര്ര്ടിയെ കൈപിടിയില്‍ ഒതുക്കി വെച്ച് കൊണ്ടിരിക്കുന്ന ജന പിന്തുണ ഇല്ലാത്ത ''കോമരങ്ങളെ ' എഴുതി തള്ളി 'യുവ പ്രതീഷകള്‍ക്ക് നേതൃ നിരയില്‍ സ്ഥാനം നല്‍കി കൊണ്ഗ്രെസ്സിനെ പുതിയ നേതൃത്വത്തിലേക്ക് എത്തിക്കാന്‍ യു പി യിലെ പരാജയം കൊണ്ഗ്രെസ്സ് പാര്‍ട്ടിക്ക് ഒരു പുനര്‍ ചിന്തനത്തിനു തിരികോളുത്തുമോ..? ഉമ്മന്‍ ചാണ്ടി യെ പോലുള്ള രാഹുല്‍ വിരോധികള്‍ക്ക് ആഹ്ലാദിക്കാന്‍ യു പി തിരെഞ്ഞെടുപ്പ് ഫലം കാരണമാകാം . രാഹുല്‍ ഗാന്ധി തുടങ്ങി വെച്ച പാര്‍ട്ടി തിരെഞ്ഞെടുപ്പുകളെ അട്ടി മറിക്കാന്‍ ഈ പരാജയത്തെ ഉയര്‍ത്തി കാട്ടാന്‍ ഈ രാഷ്ട്രീയ കാപട്യങ്ങള്‍ രംഗത്ത് വരും എന്നതില്‍ സംശയം ഇല്ല .എങ്കിലും അഴിമതിക്ക് എതിരായി രാഹുല്‍ ഗാന്ധിയെ പോലുള്ള യുവ നേതാകളുടെ സന്ധിയില്ലാ സമരങ്ങള്‍ ''അഴിമതിയെ '' മൃദു സമീപനത്തോടെ നോക്കി കാണുന്ന ചില രാഷ്ട്രീയ കാപട്യങ്ങളെ ജനം തിരിച്ചറിഞ്ഞു കൊണ്ട്, തിരെഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നു എങ്കിലും,.. ''പിടിച്ചു നില്‍ക്കാന്‍ വേണ്ടി ''നെറികെട്ട '' രാഷ്ട്രീയ ഷണ്ടത്തങ്ങളിളുടെ അധികാരത്തെ പിടിച്ചു നിര്‍ത്തിയാലും, ഒരു നാള്‍ എല്ലാം പുറം ലോകം അറിയും . അന്ന് ഇവര്‍ രാഷ്ട്രീയ വന വാസമോ , തടവറ കളിലോ എത്തും . ഈ കാപട്യങ്ങ ളുടെ ഇരട്ട താപ്പു പുറത്തു വരുമ്പോള്‍ .. ഇവര്‍ക്ക് നേരെ ജനം കാര്‍ക്കിച്ചു തുപ്പും . അന്തിമ ജയം എന്നും അഴിമതി രഹിത പോരാട്ടത്തിനു മാത്രം ആയിരിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.അതുവരെ ഈ ''കോമരങ്ങളെ ''നമുക്ക് സഹിക്കേണ്ടി വരും ....അത് വരെ ''വിലകൊടുത്തും ..നെറികേട് കാട്ടിയും ..ചതിച്ചും വഞ്ചിച്ചും നേടുന്ന ''അധികാരത്തെ നമുക്ക് സഹിക്കാം. ...

No comments:

Post a Comment