Monday, March 19, 2012

സര്‍ക്കാര്‍ സര്‍വീസ്, PSC അപേഷ പ്രായം 45 ആക്കണം.



സര്‍ക്കാര്‍ സര്‍വീസ്, PSC അപേഷ പ്രായം 45 ആക്കണം.
സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം 55 ല്‍ നിന്നും 56 ആക്കിയ സ്ഥിതിക്ക് സര്‍ക്കാര്‍ സര്‍വീസിലേക്ക് അപെഷികേണ്ട പ്രായം 45 ആയി ഉയര്‍ത്തണം. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടിക്കു എതിരെ ശബ്തം ഉയര്‍ത്തുന്ന യുവജന സ്നേഹികള്‍ ആയ കേരളത്തിലെ യൂത്തന്‍ പ്രവര്‍ത്തകര്‍ ഈ കാര്യത്തില്‍ ഒന്നിച്ചു നിന്ന് പോരാട്ടം നടത്താന്‍ തയ്യാറാകുമോ ? ഭരണകക്ഷി പാര്‍ട്ടിയുടെ യൂത്ത് നേതാവ് പി സി വിഷ്ണുനാഥ് എം എല്‍ എ യും , പ്രതിപക്ഷ യുവ ജന നേതാവ് ടി വി രാജേഷ്‌ എം എല്‍ എ , യും മുസ്ലീം യൂത്ത് നേതാവ് ഷാജിയും , മറ്റെല്ലാ പാര്‍ട്ടികളുടെയും യൂത്ത് നേതാക്കള്‍ ഒന്ന് ചേര്‍ന്ന് ഈ വിഷയം നേടി എടുക്കാന്‍ ''ഒരു മേയ്യായി രംഗത്ത് വരുമോ ?
പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത്‌ പുന പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട പി സി വിഷ്ണു നാഥ് , പറഞ്ഞ കാര്യത്തില്‍ ആദ്മാര്തത ഉണ്ടെങ്കില്‍ അത് നേടി എടുക്കാന്‍ തയ്യാറാകണം. , അല്ല എങ്കില്‍ സര്‍ക്കാര്‍ സര്‍വീസ് ലേക്ക് നിച്ചയിച്ചിരിക്കുന്ന പ്രായ പരിതി 45 ആക്കി ഉയര്‍ത്താന്‍ നടപടി എടുക്കണം. നിങ്ങളുടെ യുവ ജന പ്രേമം സത്യം ആണെകില്‍ ഈ തീരുമാനം സര്‍ക്കാരിനെ കൊണ്ട് എടുപ്പിക്കണം. പണ്ട് എ കെ ആന്റണി ഒക്കെ യൂത്ത് കോണ്‍ഗ്രസ്‌ നേതൃത്തത്തില്‍ ഇരുന്നപ്പോള്‍ ഭരണ പക്ഷത്തെ തെറ്റായ നയങ്ങള്‍ക്ക് എതിരെ സമരം നടത്തിയ പാരമ്പര്യം ഉണ്ടായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‌ ..ഇന്ന് വെറും ഗ്രൂപ്പ്‌ ''താങ്ങായി '' യൂത്ത് കോണ്‍ഗ്രസ്‌ കെ എസ് യു പ്രസ്ഥാനങ്ങള്‍ മാറിയോ എന്ന് സംശയിക്കേണ്ടി യിരിക്കുന്നു .അതുപോലെ തന്നെ ഭരണം ഇല്ലാത്തപ്പോള്‍ മാത്രം കേരളത്തില്‍ കാണുന്ന ഒരു യുവ ജന പ്രസ്ഥാനം ആയി DYFI യെ ജനം കണ്ടു തുടങ്ങി. നേരും നെറിയും നമ്മുടെ രാഷ്ട്രീയ കേരളത്തില്‍ വളരെ അകലെ മാത്രം !..ഭരിക്കുന്ന കഷികളുടെ താങ്ങല്‍ 'പ്രസ്ഥാനങ്ങള്‍ ആയി ചുരുങ്ങിയിരിക്കുന്നു. തിമിരം ബാധിച്ച രാഷ്ട്രീയ യുവ ജന നേതൃത്വം ആയി മാറിയോ എന്ന് സംശയിക്കേണ്ടി യിരിക്കുന്നു.ആയുസ് ദൈര്‍ഹ്യം ഉയര്‍ന്ന സാഹചര്യത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി കൊടുക്കുന്നതില്‍ തെറ്റില്ല , എന്നാല്‍ അതുപോലെ തന്നെ സര്‍ക്കാര്‍ സര്‍വീസിലേക്ക് ഉള്ള നിയമനത്തിന്റെ പ്രായ പരിതിയും ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം...

1 comment: