Thursday, September 19, 2013

Siby Sebastian: അമിത വേഗം,അശ്രദ്ധ കേരളത്തിലെ റോഡുകള്‍ കുരുതിക്കളമാ...

Siby Sebastian: അമിത വേഗം,അശ്രദ്ധ കേരളത്തിലെ റോഡുകള്‍ കുരുതിക്കളമാ...: റോഡ്‌ അപകടങ്ങളിലെ മരണങ്ങളെപ്പറ്റിയാണ്‌ കേരളം ഇന്ന്‌ ചര്‍ച്ച ചെയ്യുന്നത്‌ . ഒന്നര വര്‍ഷം മുന്‍പ്‌ കേരളത്തിലെ റോഡ് അപകടത്തില്‍ ഗുരുതരമായ ...

Siby Sebastian: അമിത വേഗം,അശ്രദ്ധ കേരളത്തിലെ റോഡുകള്‍ കുരുതിക്കളമാ...

Siby Sebastian: അമിത വേഗം,അശ്രദ്ധ കേരളത്തിലെ റോഡുകള്‍ കുരുതിക്കളമാ...: റോഡ്‌ അപകടങ്ങളിലെ മരണങ്ങളെപ്പറ്റിയാണ്‌ കേരളം ഇന്ന്‌ ചര്‍ച്ച ചെയ്യുന്നത്‌ . ഒന്നര വര്‍ഷം മുന്‍പ്‌ കേരളത്തിലെ റോഡ് അപകടത്തില്‍ ഗുരുതരമായ ...

അമിത വേഗം,അശ്രദ്ധ കേരളത്തിലെ റോഡുകള്‍ കുരുതിക്കളമാകുന്നു ,അനാഥമാകുന്നത് ആയിരക്കണക്കിനാളുകള്‍ ,കുടുംബങ്ങളില്‍ ജീവച്ഛവമായി ദുരിതമനുഭവിക്കുന്നവര്‍ നൂറുകണക്കിന് ,ഒരു ജീവനുവേണ്ടി ഒരു സമൂഹം കൈനീട്ടി കേഴുന്നു,കരുണകാട്ടണേ !നമുക്കിയാളെ രക്ഷിച്ചു കൂടെ ?



റോഡ്‌ അപകടങ്ങളിലെ മരണങ്ങളെപ്പറ്റിയാണ്‌ കേരളം ഇന്ന്‌ ചര്‍ച്ച ചെയ്യുന്നത്‌ . ഒന്നര വര്‍ഷം മുന്‍പ്‌ കേരളത്തിലെ റോഡ് അപകടത്തില്‍ ഗുരുതരമായ പരിക്കു പറ്റി ഇന്നും ജീവച്ഛവമായി ജീവിക്കുന്ന മലയാളത്തിന്റെ നക്ഷത്രമുണ്ട്‌ ജഗതീ ശ്രീകുമാര്‍ . അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ്‌, ജീവിതത്തിനും മരണത്തിനുമിടയില്‍ സഞ്ചരിച്ച്‌.. മരണ പാതയില്‍ നിന്നു തിരികെ എത്തിയ അദ്ദേഹം ഇപ്പോഴും സജീവ ജീവിതത്തിലേയ്ക്കു തിരികെ എത്തിത്തുടങ്ങിയിട്ടില്ല. കേരളത്തിലെ റോഡുകളില്‍ ഒരു ദിവസം ഉണ്ടാകുന്ന അപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവരുടെ എണ്ണം നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും ആരും ഈ പേരുകള്‍ ഒരിടത്തും ചര്‍ച്ച ചെയ്യാറില്ല. ജഗതിയുടെ അതേ അവസ്ഥയില്‍, എഴുന്നേറ്റു നടക്കാന്‍ പോലുമാവാതെ കിടന്ന കിടപ്പില്‍ കിടക്കുന്ന നൂറുകണക്കിനു മനുഷ്യ ജീവിതങ്ങള്‍ കേരളത്തിന്റെ മണ്ണിലുണ്ട്‌. ഇവരില്‍ ഏറെപ്പേര്‍ക്കും ഒരു നേരത്തെ മരുന്നിനുള്ള പണം പോലും സ്വന്തമായി ഇല്ലാത്തവരാണ്‌ .

കേരളത്തിലെ റോഡുകളില്‍ വീണു ജീവച്ഛവമായി മാറിയ ജഗതീ ശ്രീകുമാര്‍ രക്ഷപെട്ടത്‌, ചികിത്സയുടെ മികവ്‌ ഒന്നു കൊണ്ടു മാത്രമാണ്‌ . എത്ര തുക ചിലവഴിച്ചും ചികിത്സ നടത്താന്‍ ശേഷിയുണ്ടായിരുന്ന കുടുംബവും. അടിത്തറയുമുണ്ടായിരുന്നതിനാല്‍ ജഗതീ ശ്രീകുമാര്‍ എന്ന മലയാളത്തിന്റെ മഹാനടന്‍ ഓരോ ദിവസം കഴിയും തോറും ജീവിതത്തിലേയ്ക്കു തിരികെ എത്തിക്കൊണ്ടിരിക്കുകയാണ്‌ . ഇത്തരത്തില്‍ പണം മുടക്കി ചികിത്സ നടത്താന്‍ കഴിയാത്തതിനാല്‍ മാത്രം നൂറുകണക്കിനു ആളുകളാണ്‌ ഇപ്പോള്‍ കേരളത്തിലെ ആശുപത്രികളിലും, വീടുകളിലുമായി കഴിയുന്നത്‌ . ഇവരില്‍ ഒരാളാവാതെ തങ്ങളുടെ പ്രിയ സുഹൃത്തിനെ ജീവിതത്തിലേയക്കു മടക്കി കൊണ്ടുവരാനുള്ള ശ്രമത്തിലാണ്‌ ഒരു ദേശത്തെ ജനങ്ങള്‍ മുഴുവനും ,സഹായിക്കാനായി കരുണ വറ്റാത്ത ഒരു കൂട്ടം പ്രവാസി മലയാളികളും .
ഈ മാസം ഒന്നാം തിയതി കണ്ണുര്‍ ജില്ലയിലെ ചെമ്പേരിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ചെറിയ അരീയ്ക്കമലയിലെ ജോസഫ്‌ കാവുംപുറം(ജോയി ) എന്ന യുവാവാവാണ്‌ ഇപ്പോള്‍ ആശുപത്രിക്കട്ടിലില്‍ ബോധമില്ലാതെ ,വെന്റിലേറ്ററിന്റെ സഹായത്താല്‍ ജീവിക്കുന്നത്. ജഗതീ ശ്രീകുമാര്‍ രോഗക്കിടക്കയില്‍ കിടന്ന അതേ അവസ്ഥയിലാണ്‌ ജോസഫും ഇപ്പോള്‍ കഴിയുന്നത്‌ .

ഭാര്യയും മൂന്ന്‌ കുട്ടികളുമുള്ള ജോസഫിന്റെ ജീവിതം തകര്‍ത്തതും ദാരുണമായ ഒരു വാഹനാപകടമായിരുന്നു. വഴിതെറ്റിയെത്തിയ വാഹനം ജോസഫിന്റെ വാഹനത്തിനു നേരെ പാഞ്ഞു കയറുമ്പോള്‍ വിധിയുടെ മുന്നില്‍ നിസഹായനായി നില്‍ക്കാന്‍ മാത്രമാണ്‌ ആ യുവാവിനു സാധിച്ചത്‌. കേരളത്തിലെ റോഡുകളുടെ ഗതിയറിയാതെ അശ്രദ്ധയോടെ, അമിത വേഗത്തില്‍ പാഞ്ഞ ഒരു ഡ്രൈവറാണ്‌ ഒരു പാവം കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്കു മേല്‍ വാഹനം ഓടിച്ചു കയറ്റിയത്‌ .അതിവേഗത്തില്‍ അശ്രദ്ധയോടെ ഓടിച്ചു വന്ന വാഹനം ഇടിച്ച് വീഴ്ത്തി മീറ്ററുകളോളം റോഡില്‍ നിരക്കിത്തെറിപ്പിച്ച് ഇദേഹത്തിന് ശരീരമസകലവും പരിക്കാണ് .ഇദ്ദേഹത്തെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ മാത്രമാണ്‌ സാധിച്ചത്‌. പക്ഷേ, ഇതുവരെയായും അദ്ദേഹത്തിന്റെ ചലനശേഷി തിരിച്ചു കിട്ടുകയോ, ബോധം വീണ്ടെടുക്കാന്‍ സാധിക്കുകയോ ചെയ്‌തിട്ടില്ല.

കോഴിക്കോട്‌ മിംസ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജോസഫ്‌ കാവും പുറത്തിന്റെ ഒരു ദിവസത്തെ ചികിത്സയ്ക്കു മാത്രമായി 40,000 രൂപയോളമാണ്‌ ഇപ്പോള്‍ വേണ്ടിവരുന്നത്‌ .പാവപ്പെട്ട കുടുംബത്തിലെ അംഗമായ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും കുടുംബത്തിനും ഇത്രയും ഭീമമായ തുക കണ്ടെത്താന്‍ ജീവിതത്തില്‍ സാധിക്കുകയില്ല. പത്തു സെന്റ് സ്ഥലത്ത് ചെറിയൊരു വീടും ,അന്നന്നത്തെ ആഹാരത്തിനു വേണ്ടി ഒരു ചെറിയ ചായ കച്ചവടം നടത്തുന്ന തുച്ച്മായ വരുമാനത്തില്‍ ജീവിക്കുന്ന ഈ കുടുംബത്തിന് ഇത്രയും വലിയൊരു തുക കണ്ടെത്താനാവില്ല.


അപകടം നടന്ന കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ ഏകദേശം പത്ത് ലക്ഷം രൂപയ്ക്കടുത്ത്‌ ചികിത്സാ ചിലവിനത്തില്‍ ചിലവാക്കേണ്ടിയും വന്നിട്ടുണ്ട്‌ . ഇനിയും ഏറെ ചികിത്സകള്‍ ചെയ്‌തെങ്കില്‍ മാത്രമേ 3 കുട്ടികള്‍ അടങ്ങിയ കുടുംബത്തിന്റെ പ്രതീക്ഷകളുടെ ഭാരവും പേറി ചിരിച്ച മുഖവുമായി അദ്ദേഹം തിരികെ വീട്ടിലേയ്ക്കു നടന്നു വരിയുള്ളു.
നാട്ടിലെ പൊതുകാര്യ പ്രസക്തനും, എന്തു കാര്യത്തിനും ജാതി,മത,രാഷ്‌ട്രീയ ഭേദമില്ലാത്തെ എല്ലാവര്‍ക്കൊപ്പം ഓടിയെത്തുകയും ചെയ്‌തിരുന്ന ആളായിരുന്നു ജോസഫ്‌. എന്ന ജോയി കാവും പുറം .ഇദ്ദേഹത്തിന്റെ അപകടം ഒരു നാടിനെതന്നെയാണ്‌ ദുരിതത്തിലേയ്ക്കു തള്ളിവിട്ടിരിക്കുന്നത്‌ . കേരളത്തിലെ റോഡ്‌ അപകടങ്ങളുടെ ഗണത്തിലേയ്ക്ക്‌ മറ്റൊന്നു കൂടിക്കൂട്ടിച്ചേര്‍ക്കുകമാത്രമാണ്‌ ഇത്‌ . പക്ഷേ, ഒരു നാടിനും കുടുംബത്തിനും തീര്‍ത്താല്‍ തീരാത്ത വേദനയാണ്‌ ഇദ്ദേഹത്തിന്റെ രോഗാതുരമായ കിടപ്പ്‌ സമ്മാനിക്കുന്നത്‌ . ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയ്ക്കൊപ്പം പങ്കു ചേര്‍ന്ന ഒരു നാട്‌ .. ജോസഫിന്റെ നാട്ടുകാര്‍ ചേര്‍ന്ന്‌ ഒരു സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്‌. .. അന്നന്ന്‌ കിട്ടുന്ന ശമ്പളത്തില്‍ നിന്നു നാട്ടുകാര്‍ മിച്ചം പിടിച്ച പണം ആശുപത്രിയില്‍ എത്തിച്ചാണ്‌ ഇപ്പോള്‍ ചികിത്സാ ചിലവുകള്‍ നടത്തുന്നത്‌ . ഇതോടൊപ്പം വിദേശങ്ങളിലെ ജോസഫിന്റെ സുഹൃത്തുക്കള്‍ തങ്ങളാല്‍ കഴിയുന്ന രീതിയിലുള്ള സഹായങ്ങളും നല്‍കുന്നുണ്ട്‌. ഓരോ ദിവസത്തെയും ചികിത്സാ ചിലവ്‌ വര്‍ധിക്കുന്നതിനാല്‍ ഇപ്പോള്‍ സ്വരൂപിക്കുന്ന പണം എങ്ങും എത്തിക്കാന്‍ സാധിക്കുന്നില്ല.
ഇനിയും ഒരു പത്തു ലക്ഷത്തിലധികം രൂപ ചിലവാക്കിയാല്‍ മാത്രമേ ജോസഫിന്റെ ചികില്‍ ജീവന്‍ രക്ഷിക്കാനാവൂ എന്നാണ് കരുതുന്നത് .

ജോസഫിന്റെ സഹായ ചങ്ങലയില്‍ മനസാക്ഷിയുടെ കയ്യൊപ്പോടു കൂടി നിങ്ങള്‍ക്ക്‌ ഓരോരുത്തര്‍ക്കും നേരിട്ട്‌ പങ്കെടുക്കാം. നിങ്ങളുടെ മനസാക്ഷിയോടു ചോദിക്കൂ.. എനിക്കാണ്‌ ഇതേ അവസ്ഥ വരുന്നതെങ്കില്‍.. ജോസഫിന്റെ സ്ഥാനത്ത്‌ ഞാനാണെങ്കില്‍ , ആശുപത്രി വരാന്തയില്‍ കാത്തു നില്‍ക്കുന്നത്‌ ,എന്റെ ഭാര്യയും മക്കളും.. മാതാപിതാക്കളുമാണെങ്കില്‍ ..? . ജോസഫിനെ ജീവിതത്തിലേയ്ക്കു കൈപിടിച്ചുയര്‍ത്താന്‍ നിങ്ങളുടെ വിരലുകള്‍ക്കു കരുത്തുണ്ട്‌ . ആ കരുത്ത്‌ ചികിത്സാ സഹായത്തിനുള്ള നിങ്ങളുടെ സംഭാവനകളാണ്‌. അത്‌ ഒരു രൂപയാകാം.. അഞ്ചു രൂപയാകാം.. പത്തു രൂപയാകാം... നിങ്ങള്‍ നല്‍കുന്നത്‌ ഒരു ജീവന്റെ വിലയാണ്‌ ...
മനുഷ്യനെ തൊട്ടറിഞ്ഞുള്ള സേവനമാണ് ശരിയായ മനുഷ്യ സേവനമെന്നത് മനസിലാക്കി സഹജീവികളുടെ ദുഖത്തിലും ദുരിതത്തിലും അവരോടൊപ്പം നിന്ന് അവരെ സഹായിക്കുകയാണ് യഥാര്‍ത്ഥ മനുഷ്യ സ്നേഹവും ദൈവീകതയും എന്നു തിരിച്ചറിഞ്ഞ് നിയമ സേവനത്തിന്റെ പോലീസ് കുപ്പായം അഴിച്ചു വെച്ച് വൈദിക ജീവിതത്തിലേക്ക് വന്ന ഫാ.സെബാസ്റ്റ്യന്‍ മുട്ടത്തുപാറ രക്ഷാധികാരിയായ ചികില്‍സാ സഹായ കമ്മിറ്റിയാണ് ഇപ്പോള്‍ ജോസഫ് കാവും പുറത്തിന്റെ ചികില്‍സക്കുള്ള പണം കണ്ടെത്തുന്നത് .
ചെറിയ അരീക്കമല പള്ളി വികാരികൂടിയായ ഫാ. സെബാസ്‌റ്റ്യന്‍ മുട്ടത്തുപാറ രക്ഷാധികാരിയായും, സിബി കാക്കനാട്ട്‌ ചെയര്‍മാനായും, കുര്യാക്കോസ്‌ പുതുശേരി കണ്‍വീനറുമായാണ്‌ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ജോസഫ് കാവും പുറത്തിന്റെ ചികില്‍സ സഹായ ഫണ്ടിലേക്ക് ഉദാരമതികളുടെ സഹായം ലഭിക്കുന്നതിനായി ചെമ്പേരി ഫെഡറല്‍ ബാങ്കില്‍ ഒരു ആക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.


Account No . 11160100168169
IFSC - 000116
Federal Bank ,Chemperi Branch ,കണ്ണൂര് - 670632.



നമ്മളെ പോലെ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ഉള്ളയാളായിരുന്നു 48 കാരനായ ജോസഫും. നാളെ , എന്തിനേറെ അടുത്ത നിമിഷം എന്തു സം ഭവിക്കുമെന്നു പറയാനാവാത്ത നൈമിഷിക ജീവിതമാണ് നമ്മുടേത്.ദൈവം തന്ന ജീവന്‍ എത്രകാലമെന്ന് നമുക്ക് പറയാനാവില്ല .ഒരു ജീവന്‍ നല്കാന്‍ നമുക്കാവില്ലായെന്നതും ജീവനെ സംരക്ഷിക്കാനും സംഹരിക്കാനുമുള്ള കഴിവ് മനുഷ്യനുണ്ട് എന്നതും സത്യമാണ്. .ജീവന്‍ കൊടുക്കുവാന്‍ കഴിവില്ലാത്ത നമുക്ക് ഒരു ജീവന്‍ രക്ഷിക്കാന്‍ കരുണയും കഴിവും അതിനുള്ള വികാരവും വിചാരവും നല്കുന്ന ഹൃദയവും ബുദ്ധിയുമുണ്ട് .
ഒരു ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഒരു ദേശവാസികള്‍ മുഴുവന്‍ കരുണ കാണിക്കണേ എന്നു പറഞ്ഞു കൊണ്ട് നമ്മുടെ മുന്‍ പില്‍ കൈ നീട്ടി യാചിക്കുകയാണ് .നമ്മള്‍ നല്കുന്ന ഒരു രൂപയാകം ..രണ്ടാകാം അതു വലുതാണ്..ഒരു ജീവന്‍ നില നിര്‍ത്തുന്നതില്‍ നാം നല്കുന്ന കാരുണ്യത്തിന്റെ കരുണയുടെ കൈ ഒപ്പ് ..


നമ്മള്‍ മനസറിഞ്ഞു നല്കുന്ന ഓരോ രൂപയും ,ഒരോ യുറോയും ,ഒരോ പൗണ്ടും ,ഡോളറും ഒരു മനുഷ്യ ജീവന്‍ രക്ഷിക്കാനുള്ള വലിയ കരുണയുടെ നീക്കത്തില്‍ ഒരു ദേശത്തോടൊപ്പം നാം അണിചേരുകയാകും. ഇതിലൂടെ ഒരു കുടുംബത്തിന്റെ പ്രത്യാശയുടെ തിരിനാളമാകും നാം തെളിക്കുക . ഈ ഓണക്കാലത്ത് ആശുപത്രിയിലെ ഇന്റെന്സീവ് കെയര്‍ യുണിറ്റിന്റെ പുറത്ത് തന്റെ ഭര്‍ത്താവ് എപ്പോള്‍ കണ്ണു തുറക്കും ,തങ്ങളുടെ പപ്പ എപ്പോള്‍ കണ്ണു തുറക്കും എന്നു കാത്തിരിക്കുന്ന 3 കുട്ടികള്‍ക്ക് ഒരു പ്രതീക്ഷ നല്കാന്‍ നിങ്ങളുടെ മിടിക്കുന്ന ഹൃദയവും തുടിക്കുന്ന കരളും കരുണ ചൊരിയട്ടെ..
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ -+91 9645158918, 04602 264203

തിരുവനന്തപുരത്തെ കോണ്‍ഗ്രസ്‌ കോട്ട തകര്‍ക്കാന്‍ ഇടതിനു കരുത്തുണ്ടോ,തരൂരിനെ തകര്‍ക്കാന്‍ മോഡിക്കു വേണ്ടി ബി.ജെ.പി വോട്ടു മറിക്കാന്‍ ശ്രമിക്കും;ആറ്റിങ്ങലില്‍ അടിതെറ്റുന്നത്‌ ആര്‍ക്ക്‌ ?പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്



കേരളത്തിന്റെ മാത്രമല്ല, കേരളത്തിലെ രാഷ്‌ട്രീയത്തിന്റെ തലസ്ഥാനവും തിരുവനന്തപുരം തന്നെയാണ് . കേരളത്തിലെ ഏത്‌ തിരഞ്ഞെടുപ്പ്‌ നടന്നാലും ശ്രദ്ധാകേന്ദ്രമാകുക തിരുവനന്തപുരത്തിന്റെ രാഷ്‌ട്രീയ ചിത്രം തന്നെയാണ്‌. തിരുവനന്തപുരത്തെ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പ്‌ ചരിത്രം എന്നും കോണ്‍ഗ്രസിനു അനുകൂലമാണ്‌ . 1971 നു ശേഷം നടന്ന 12 തിരഞ്ഞെടുപ്പില്‍ എട്ടിലും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികളാണ്‌ വിജയിച്ചത്‌ . നാലു തവണ മാത്രമാണ്‌ സിപിഐ സ്ഥാനാര്‍ഥികള്‍ക്കു വിജയിക്കാന്‍ സാധിച്ചത് .
കഴിഞ്ഞ തവണ സിപിഐയിലെ പി.രാമചന്ദ്രന്‍ നായരെ തകര്‍ത്താണ്‌ കേന്ദ്ര സഹമന്ത്രി ശശീതരൂര്‍ തിരുവനന്തപുരത്തുനിന്നു ഇന്ദ്ര പ്രസ്ഥത്തിലേയ്ക്കു പറന്നത് . ഇത്തവണ ശശീതരൂര്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസിനു പ്രതീക്ഷ വയ്ക്കാം എന്ന സൂചനകളാണ്‌ ലഭിക്കുന്നത്‌ . കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ പോര്‌ ശക്തമായതിനു ശേഷം നടക്കുന്ന തിരഞ്ഞെടുപ്പാണ്‌ ഇതെന്ന പ്രത്യേകതയാണ് ഇത്തവണയുള്ളത്‌ . എട്ടു വര്‍ഷത്തിനു ശേഷം കോണ്‍ഗ്രസ്‌ ഗ്രൂപ്പ്‌ ഭീഷണിയോടെ നേരിടുന്ന ആദ്യ തിരഞ്ഞെടുപ്പും ഇതു തന്നെയാണ്‌ . അതു കൊണ്ടു തന്നെ കേരളത്തിലെ ഗ്രൂപ്പ്‌ രാഷ്‌ട്രീയത്തില്‍ പങ്കാളിയല്ലാത്ത ശശീതരൂര്‍ മത്സരിക്കുകയാണെങ്കില്‍ മാത്രമാണ്‌ തിരുവനന്തപുരത്ത്‌ കോണ്‍ഗ്രസിനു പ്രതീക്ഷ വയ്ക്കാന്‍ സാധിക്കുന്നത്‌ . തരൂര്‍ മത്സരിച്ചില്ലെങ്കില്‍ തിരുവനന്തപുരം സീറ്റ്‌ വേണമെന്ന്‌ ഐഗ്രൂപ്പ്‌ ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്‌ . ഇത്‌ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കും. ഇടതു മുന്നണിയില്‍ സിപിഐ തന്നെയാവും തിരുവനന്തപുരം സീറ്റില്‍ മത്സരിക്കാന്‍ രംഗത്ത്‌ വരിക. സിപിഐ നേതാക്കളായ കെ.ഇ ഇസ്‌മയിലിന്റെയും, കാനം രാജേന്ദ്രന്റെയും പേരുകളാണ്‌ സിപിഐ പരിഗണിക്കുന്നത്‌ .
നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി ബിജെപി പോരിനൊരുങ്ങി; കേരളം ഇനി കാത്തിരിക്കുന്നത്‌ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിനായി; ടിപിയും സോളാറും നേര്‍ക്കുനേര്‍: കേരളത്തിന്റെ രാഷ്‌ട്രീയ ചിത്രം പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിലേയ്ക്കു ഉറ്റു നോക്കുന്നു
നിലവില്‍ തിരുവനന്തപുരത്തെ ഏഴില്‍ അഞ്ച്‌ നിയമസഭാ മണ്‌ഡലങ്ങളിലും ഇപ്പോള്‍ കോണ്‍ഗ്രസാണ്‌ വിജയിച്ചു നില്‍ക്കുന്നത്‌ . രണ്ടിടത്തു മാത്രമാണ്‌ ഇടതു മുന്നണിയ്ക്ക്‌ എംഎല്‍എമാര്‍ ഉള്ളത്‌.. .തിരുവനന്തപുരത്ത്‌ ശശി തരൂര്‍ പ്രഖ്യാപിച്ച നിരവധി പദ്ധതികളില്‍ ഏറെയും എങ്ങും എത്തിയിട്ടില്ല. ഇത്‌ ഇടതു മുന്നണി തിരഞ്ഞെടുപ്പില്‍ പ്രചരണ വിഷയമാക്കുമെന്ന്‌ ഉറപ്പാണ്‌ . ഇതിനിടെയാണ്‌ സോളാര്‍ വിവാദം അടക്കമുള്ള കാര്യങ്ങള്‍ യുഡിഎഫ്‌ സര്‍ക്കാരിന്റെ പ്രതിഛായയെ തന്നെ ബാധിച്ചിരിക്കുന്നത്‌ .

തിരുവനന്തപുരം മണ്‌ഡലം ബിജെപിയുടെയും ശക്തി കേന്ദ്രങ്ങളില്‍ ഒന്നാണ്‌ . സ്വന്തം സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള കരുത്തില്ലെങ്കിലും വമ്പന്‍മാരെ മലര്‍ത്താന്‍ ബിജെപിയ്ക്കു കരുത്തുണ്ട്‌ . അവസാന അങ്കത്തില്‍ പികെവിയുടെ വിജയത്തില്‍ ബിജെപി പിടിച്ച വോട്ടുകള്‍ നിര്‍ണ്ണായകമായിരുന്നു. ഇത്തവണ ബിജെപി സ്വന്തം വോട്ട്‌ നേരിട്ടു പിടിച്ചാല്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഭയക്കേണ്ടതില്ല. മറിച്ച വോട്ട്‌ ലേലം ചെയ്യാനാണ്‌ നീക്കമെങ്കില്‍ കാര്യങ്ങളും കണക്കു കൂട്ടലുകളും കുഴഞ്ഞു മറിയും.ഇത്തരത്തില്‍ മോഡിയ്ക്കു ഭീഷണിയാകുന്ന രീതിയില്‍ കോണ്‍ഗ്രസിനു കൂടുതല്‍ സീറ്റ്‌ ലഭിക്കാന്‍ കേരളത്തിലെ ബിജെപിക്കാര്‍ സമ്മതിക്കാന്‍ സാധ്യതയില്ല. അതുകൊണ്ടു തന്നെ സിപിഎമ്മിനും ഇവരുടെ സ്ഥാനാര്‍ഥികള്‍ക്കും വോട്ട്‌ കച്ചവടം ചെയ്‌ത്‌ രാഷ്‌ട്രീയത്തെ മാറ്റി മറിയ്ക്കാനാവും ബിജെപിയുടെ ശ്രമം.
മോഡിയെ അധികാരത്തില്‍ എത്തിക്കാന്‍ പരമാവതി സീറ്റുകള്‍ കോണ്ഗ്രസിന്റെ കുറക്കുക എന്ന തന്ത്രമായിരിക്കും ബി.ജെ.പി സ്വീകരിക്കുക.അതിനാല്‍ തന്നെ കേരളത്തില്‍ അധികം പ്രതീഷയില്ലാത്ത ബി.ജെ.പി കോണ്‍ഗ്രസ് എം.പി.മാര്‍ വിജയിച്ചു വരാതിരിക്കാന്‍ വോട്ടു കച്ചവടം ലക്ഷ്യം വെക്കുമെന്നു തന്നയാണ് വിലയിരുത്തപ്പെടുന്നത്.അതിനാല്‍ തന്നെ കേരളത്തിലെ ബി.ജെ.പി യുടെ വോട്ടുകള്‍ ഇടതുപക്ഷത്തിനു മറിച്ചു നല്കാനും സാധ്യതയുണ്ട്.തിരുവനന്തപൂരത്ത് തീവ്ര സി.പി.എം സ്ഥാനാര്‍ത്ഥി അല്ലാത്തതും സി.പി.ഐ ആയതിനാലും ബി.ജെ.പി ക്ക് നിര്‍ണ്ണായക വോട്ടു ബാങ്ക് ഉള്ള മണ്ഡലമായതിനാലും ഇവരുടെ രഹസ്യ തീരുമാനങ്ങള്‍ നിര്‍ണ്ണായകമായിരിക്കും.ബി.ജെ.പി വോട്ടു മറിച്ചാല്‍ ശശി തരൂര്‍ പരാജയത്തിന്റെ രുചി അറിയും. മോഡിക്കെതിരെ കൂടുതല്‍ ആരോപണവുമായി രംഗത്തു വന്നത് തരൂര്‍ ആയിരുന്നു. മാത്രമല്ല മോഡി ഏറ്റവും കൂടുതല്‍ പരിഹാസത്തോടെ പരിഹസിച്ചതു തരൂരിനെ ആയിരുന്നു.അതിനാല്‍ തന്നെ തരൂരിനെ എങ്ങനെയും തോല്‍പ്പിക്കുക ബി.ജെ.പി യുടെ അജണ്ടയാരിക്കും .


ആറ്റിങ്ങലില്‍ അടിതെറ്റുന്നത്‌ ആര്‍ക്ക്‌ ?


ആറ്റിങ്ങല്‍ മണ്‌ഡലം എന്നും സിപിഎമ്മിന്റെ കോട്ട തന്നെയായിരുന്നു. 14 തവണ നടന്ന തിരഞ്ഞെടുപ്പില്‍ അഞ്ചു തവണ മാത്രമാണ്‌ കോണ്‍ഗ്രസിനു ആറ്റിങ്ങല്‍ മണ്‌ഡലം പിടിച്ചെടുക്കാന്‍ സാധിച്ചത്‌. ഇത്തവണ ആറ്റിങ്ങലില്‍ സിപിഎമ്മിന്റെ എ.സമ്പത്താണ്‌ എംപി. 1991 നു ശേഷം ഒരു തവണ പോലും ഇവിടെ സിപിഎമ്മിനു പരാജയം ഏല്‍ക്കേണ്ടി വന്നിട്ടില്ല. ഇത്തവണയും സിപിഎം പരാജയം ഭയക്കുന്നില്ല. എന്നാല്‍ , കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ സംബന്ധിച്ചു ഇനിയും തീരുമാനം എടുക്കാന്‍ സാധിച്ചിട്ടില്ല. ഐ ഗ്രൂപ്പിന്റെ ശക്തി കേന്ദ്രമായ ഇവിടെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയെ ഇനിയും നിശ്ചയിച്ചിട്ടില്ല. സിപിഎമ്മില്‍ സമ്പത്തിനു രണ്ടാം ഊഴം ലഭിക്കും എന്ന്‌ ഏതാണ്ട്‌ ഉറപ്പാണ്‌ .

ആറ്റിങ്ങല്‍ മണ്‌ഡലത്തിലെ നിയമസഭാ സീറ്റുകളില്‍ നാല്‌ എണ്ണത്തില്‍ കോണ്‍ഗ്രസ്‌ വിജയിച്ചിട്ടുണ്ട്‌. സിപിഎമ്മിനു രണ്ടും സിപിഐയ്ക്കു ഒന്നും സീറ്റുകളാണ്‌ ഇവിടെ ഉള്ളത്‌ . സിപിഐയുടെ ശക്തികേന്ദ്രങ്ങളില്‍ ഇവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ നിര്‍ണ്ണായകമാകും.
കേന്ദ്രത്തിലെ സമീപകാല സാഹചര്യത്തില്‍ , ബി.ജെ.പിയുടെ ആര്‍ജിത ശക്‌തിയെ ചെറുക്കാന്‍ കോണ്‍ഗ്രസിനു മാത്രമാണ്‌ കഴിയുകയെന്നു തെളിഞ്ഞിട്ടുണ്ട്‌ . മുമ്പ്‌ ഭരണം നടത്തിയിട്ടുള്ള മൂന്നാം മുന്നണിയിലെ പല കക്ഷികളും അവസരവാദികളായി ശിഥിലമായിരിക്കുകയാണ്‌. അതുകൊണ്ട്‌ മോഡിയെ അധികാരത്തില്‍ എത്തിക്കില്ലെന്ന നേരിട്ടുള്ള പ്രചാരണം കോണ്‍ഗ്രസിനു കെട്ടഴിക്കാനാകും.കോണ്‍ ഗ്രസ് ഗ്രൂപ്പ് വൈരം മറന്ന് ഒന്നിച്ചു നില്‍ ക്കുകയും ശക്തമായ രാഹുല്‍ തരംഗം ഉണ്ടാവുകയും ചെയ്താല്‍ ആറ്റിങ്ങലില്‍ പോരാട്ടം ശക്തമാകും. എന്നാലും നിലവിലെ സാഹചര്യമനുസരിച്ച് ആറ്റിങ്ങല്‍ ഇടതുപക്ഷത്തിന്റെ കൂടെ തന്നെ നിലനില്ക്കും.

Thursday, August 30, 2012

Siby Sebastian: കരുണാലയ'ത്തിലെ ഓണം !... കരുണ ഉള്ളവര്‍ കൈ സഹായിക്ക...

Siby Sebastian: കരുണാലയ'ത്തിലെ ഓണം !... കരുണ ഉള്ളവര്‍ കൈ സഹായിക്ക...: നാടും നാട്ടുകാരും സര്‍ക്കാരും  ഓണം കെങ്കേമം ആക്കി !..ആഘോഷങ്ങള്‍  മത്സരിച്ചു നടത്താന്‍ സങ്കടനകളും സര്‍ക്കാരും ഭക്ത സങ്കടനകളും സമൂഹവും മ...

കരുണാലയ'ത്തിലെ ഓണം !... കരുണ ഉള്ളവര്‍ കൈ സഹായിക്കുമോ ? ഇവര്‍ക്കും ഇല്ലേ ഓണം ?

നാടും നാട്ടുകാരും സര്‍ക്കാരും  ഓണം കെങ്കേമം ആക്കി !..ആഘോഷങ്ങള്‍ 
മത്സരിച്ചു നടത്താന്‍ സങ്കടനകളും സര്‍ക്കാരും ഭക്ത സങ്കടനകളും സമൂഹവും മുന്നില്‍ ആയിരുന്നു .ആഘോഷങ്ങള്‍ 
ആര്‍പ്പു വിളികള്‍ ..എല്ലാം ഒരു നല്ല പൊയ് പോയ കാലത്തിന്റെ 'ഓര്മ പെടുത്തല്‍ '..
രാജാവും പ്രജ കളും തമ്മിലുള്ള 'നല്ല കാലത്തിന്റെ 'ഓര്മ പെടുത്തല്‍ .
എല്ലാം നല്ലത് ..പക്ഷെ ഇതൊന്നും അറിയാത്ത ,അനുഭവിക്കാത്ത ഒരു സമൂഹം നമ്മുടെ ചുറ്റു വട്ടത്തും ഇല്ലായിരുന്നോ ?
നാം മറന്നതോ , അതോ മറവി നടിച്ചതോ ? കാണാത്തതോ ,അതോ കാണ്ടില്ലാ എന്ന് നടിച്ചതോ ?
ഇവര്‍ക്കും ഓണം ഇല്ലായിരുന്നോ ? ഇവര്‍ ഓണം ഉണ്ടോ ?
എന്റെ ഉള്ളിലും ഒരു വിങ്ങല്‍ !...
കഴിഞ്ഞ വര്ഷം ഓണം  'കരുണാല യത്തിലെ  അംഗങ്ങള്‍ ക്ക്   ഒപ്പം ആയിരുന്നു ...
ജീവിതത്തില്‍ ഏറ്റവും വലിയ   മനസുഖം കിട്ടിയ ഓണം ...
കണ്ണൂര്‍ ജില്ലയില്‍ , ഓടുവള്ളി യില്‍  ഉള്ള  'കരുണാ ലയം ' ഉറ്റവരും ഉടയവരും ഇല്ലാത്ത ..
മാനസിക രോഗികളും മറ്റു രോഗങ്ങ ളാലും കഷ്ട പെടുന്ന വരുടെ അഭയ കേന്ദ്രം ആണ് .
'തെരുവുകളില്‍ അന്തി ഉറങ്ങിയവരെ ഒരു കൈ സ്വാന്തനം 
ആയി 'കരുണ ' കാട്ടി സ്നേഹം നല്‍കി സംരക്ഷണം നല്‍കുന്ന ''കരുണാലയം' ...
ഓടുവള്ളിയില്‍ ഉള്ള ഈ 
കരുണാലയത്തില്‍ ഇവരുടെ ജീവിതം സന്തുഷ്ടമാണ് !..
ഓര്മ ഇല്ലാത്തവര്‍ ..മലമൂത്ര വിസര്‍ജ്യങ്ങള്‍
പോലും പോകുന്നത് അറിയാത്ത  ..അവ പോലും പര സഹായം കൊണ്ട് ക്ലീന്‍ ചെയ്യാന്‍ പറ്റാത്ത  
അവസ്ഥ ..ഉള്ളവര്‍ ...
ഇതെല്ലാം ഒരു മനുഷ്യ സ്നേഹി ഏറ്റെടുത്തു അവരെ സംരക്ഷിക്കുന്നു ..
അമ്പതില്‍ അടുത്ത വൃദ്ധ ജീവിതങ്ങള്‍ ഇവിടെ, ഇവരുടെ ''ബിജു വിന്റെയും ഭാര്യയുടെയും 
കരുണ കൊണ്ട് ഈ കരുണാലയത്തില്‍ ജീവിക്കുന്നു ..ഇവിടെ ഇവര്‍ക്ക് പുതിയ ജീവിതം കിട്ടി ..
സ്നേഹം കിട്ടി ..മരുന്ന് കിട്ടി ..സംരക്ഷണം കിട്ടി ...കരുണ കിട്ടി ...
ബിജു വിന്റെ കരുണ ..അതിമാനുഷ്യക കരുണ ...
അവനു ''വട്ടാ 'എന്ന് പരിഹസിക്കുന്ന ബന്ധുക്കള്‍ ..പിറ് പിരുക്കുന്ന 
ചിലര്‍ ...ശരിയാ ഇത്തരം 'കരുണ 'കാണിക്കുന്നവരെ നാം 'വട്ടന്‍ മാര്‍ '
ആക്കും അതല്ലേ നമ്മുടെ സമൂഹം ?..
തെരുവുകളില്‍ അലഞ്ഞ വര്‍ 'കരുണാല 'യത്തില്‍ ..
ഇവരുടെ ഭക്ഷണവും മരുന്നും എല്ലാം ബിജു പല മനുഷ്യ സ്നേഹികളുടെയും മുന്‍പില്‍ നിന്നും 
കിട്ടുന്ന 'സഹായം 'കൊണ്ടാണ് ഈ സ്ഥാപനം നടത്തി കൊണ്ട് പോകുന്നത് ..
കൈ നീട്ടി വാങ്ങി ആണെങ്കിലും ഇവരെ പോലെ ഉള്ളവര്‍ക്ക് ഒരു ഷെല്‍ റ്റര്‍ കൊടുത്ത് 
അവരുടെ മല മൂത്ര വിസര്‍ജ്യങ്ങള്‍ കോരി അവരില്‍ 'ദൈവിക ;ചൈതന്യം കാണുന്ന ഈ വ്യക്തിയെ 
ആദരിക്കേണ്ട അല്ലെ ?..

ഇവരോട് ഒത്തു ഒരു ഓണം !..അതായിരുന്നു രണ്ടായിരത്തി പതിനൊന്നിലെ എന്റെ ഓണാഘോഷം !
BP Foundation & charitable trust ഭാരവാഹികള്‍ ഒപ്പം 'കരുണാലയത്തില്‍ 'ഓണ സദ്യ ഉണ്ടാക്കി '
അവരോടു ഒപ്പം , അവര്‍ക്ക് വിളമ്പി കൊടുത്തു അവര്‍ 'ഓണം ഉണ്ണുന്നത് ' കണ്ടപ്പോള്‍ വയര്‍ 
വല്ലാതെ നിറഞ്ഞിരുന്നു  ..കണ്ണ് നനഞ്ഞിരുന്നു ..
സെല്ലില്‍ കിടന്ന മനോ നില തെറ്റിയ ഉത്തരേന്ത്യ കാരനോട് 
അറിയാവുന്ന ഹിന്ദി യിലും മറ്റും സംസാരിച്ചപ്പോള്‍ ...കാറി തുപ്പിയത്
ഞാന്‍ ഉള്‍പ്പെട്ട  ഈ 'സമൂഹ മനസാക്ഷിക്ക് '
മുന്‍പിലേക്ക് ആയിരുന്നോ ? 
ഇവരുടെ ജീവിതവും ജീവിതം അല്ലെ ?..ഇവരെ സംരക്ഷിക്കുന്നവരെ 
ആദരിക്കെണ്ടേ ?...
വയലന്റ് അല്ലാത്ത വൃദ്ധ രായ അവര്‍ 
സന്തോഷത്തോടെ ഭക്ഷണത്തിന്റെ രുചി യെ കുറിച്ച് പറഞ്ഞപ്പോള്‍ ഒരു പാട് സന്തോഷം !..
അവരോടു ഒത്തു ഒരു ദിവസം ചിലവഴിച്ചപ്പോള്‍ എന്നും ഈ ജീവിതങ്ങളെ സ്നേഹിക്കുന്ന, സംരക്ഷിക്കുന്ന 
ബിജു , ബിജു വിന്റെ ഭാര്യ എന്നിവരുടെ മനസ്സിന്റെ വലുപ്പം എത്ര വലുത് എന്ന് ചിന്തിച്ചു ...

.നമ്മള്‍ ദുഷ്ടര്‍ അല്ലെ എന്ന് അറിയാതെ ചിന്തിച്ചതില്‍ തെറ്റുണ്ടോ ?
കരുണാല യത്തിന്റെ നടത്തിപ്പുകരനോട് 'ഓണം സദ്യ' ഉണ്ടാക്കുന്ന കാര്യം പറഞ്ഞപ്പോള്‍ 
മുന്‍പും കരുനാലയത്തിലെ കാര്യങ്ങള്‍ അറിയാവുന്ന ഞാന്‍ 'ബിജു വിന്റെ നിര്‍ദേശം 'അനുസരിച്ച് 
നോണ്‍ വെജ് ആണ് കൂടുതല്‍ ആയും ഞങ്ങള്‍ ഉണ്ടാക്കിയത് ..
'കരുണ ' ഉള്ളവരുടെ കരുണ കൊണ്ട് മാത്രം ആണ് 
കരുണാലയം ' മുന്നോട്ടു പോകുന്നത് . കൈ നീട്ടുമ്പോള്‍ ഒരു പാട് പേര്‍ കൈ അയച്ചു സഹായിക്കുന്നു ...
എല്ലാവരും അരിയും മറ്റും കൊടുക്കും ..അല്പം രുചിക്ക് 'കറി' സാധനം ? മരുന്ന് ...ഹോസ്പിറ്റലില്‍
കൊണ്ടുപോകള്‍ ...തുണികള്‍ ..പുതപ്പുകള്‍ എല്ലാം കണ്ടെത്താന്‍ 'പണം '?
മുന്നോട്ടുള്ള പ്രയാണത്തെ കുറിച്ച് ബിജു വ്യാകുലന്‍ ആയിരുന്നു എങ്കിലും
ആ കണ്ണുകളില്‍ നിറഞ്ഞു നിന്ന കരുണ ...അതിനെ കണ്ടില്ലാ എന്ന് നടിക്കാന്‍ ആയില്ല ..
സാര്‍ എന്തായാലും  ദൈവം ഇപ്പോഴും ഒരു കൈ താങ്ങായി ഓടി എത്തുന്നു ..
നാളെ എന്ത് എന്ന് വ്യാകുല പെടുമ്പോള്‍ ദൈവം കടന്നു വരും ..കരുണ ഉള്ളവരുടെ
കൈകള്‍ ആയി !..
ഭക്ഷണത്തിനു ഒരിക്കലും തടസം ഉണ്ടായിട്ടില്ല ..മരുന്ന് ..മറ്റു ചിലവുകള്‍
കൈ നീട്ടി ഇരക്കും ചിലപ്പോള്‍ ഇവര്‍ക്ക് വേണ്ടി കരഞ്ഞിട്ടുണ്ട് !..
കഥകള്‍ അറിയാം എങ്കിലും ബിജു വിന്റെ അടുത്ത് ഇരുന്നു കേട്ടപ്പോള്‍
മനസ്സില്‍ ഒരു വിങ്ങല്‍ ഉണ്ടായോ ?..

...
അതിനു കൈ സഹായം വേണ്ടേ ? നാമല്ലേ കരുണ കാണിക്കേണ്ടത് ?
ഇവര്‍ക്കായി ഈ വര്‍ഷവും ഞാന്‍ ഓണം മനസ്സില്‍ മാത്രം ആഘോഷിച്ചു !..ഞാന്‍
ജോലി ചെയ്തു ..മനം കൊണ്ട്  അവരോടു ഒത്തു ചേര്‍ന്ന് ഞാനും ഓണം ആഘോഷിച്ചു !
ഉത്രാട പായിച്ചല്‍ ..പൊന്നോണം എല്ലാം 'ഞാന്‍ അവര്‍ക്കായി 'അവരോടു 
മനസ് മുഴുവനും അര്‍പ്പിച്ചു ആഘോഷിക്കട്ടെ ..
ഇവരെ കണ്ണിലെ കൃഷണ മണി പോലെ നോക്കുന്ന ബിജു വിനും മറ്റു എല്ലാവര്ക്കു 
ആയുര്‍ ആരോഗ്യം കരുണ ഉള്ള ദൈവം നല്‍കട്ടെ !...കരുണ ഉള്ളവര്‍ 'കരുണാല യത്തിനെ സഹായിക്കട്ടെ ..
ഇവരെ പോലുള്ളവരുടെ വേദന നാം 'ഓണം ആഘോഷിക്കുമ്പോള്‍ ' ഒരു കൈ സഹായം 
പോലെ കരുണ കാണിക്കാന്‍ മനസ്സ് ഉണ്ടായാല്‍ അതല്ലേ വലിയ ഓണ സദ്യ ..
കള്ളവും കള്ളത്തരവും ഇല്ലാത്ത എല്ലാ ജനങ്ങളും ഒരു പോലെ ഉള്ള ഒരു 
സമൂഹം നമുക്ക് മുന്‍പില്‍ ഉണ്ടാകത്തിടത്തോളം ഇവരെ പോലെ ഉള്ള ജനങ്ങള്‍ 
നമ്മുടെ ഇടയില്‍ ദൈവം ഇറക്കി വിട്ടിരിക്കുന്നത് 'നമ്മുടെ 'കരുണ അളക്കാന്‍ ആയിരിക്കുമോ ?
നാം അതില്‍ പരാജയ പെടാതിരിക്കട്ടെ !.. 



Sunday, August 26, 2012

Siby Sebastian: മജിസ്ട്രേറ്റിനും തെറ്റ് പറ്റാം..കോടതികള്‍ കുറ്റ മറ...

Siby Sebastian: മജിസ്ട്രേറ്റിനും തെറ്റ് പറ്റാം..കോടതികള്‍ കുറ്റ മറ...: ഇന്ത്യന്‍ ഭരണ ഘടന അനുസരിച്ച് കോടതിക്ക് തെറ്റ് പറ്റിയാല്‍ അടുത്ത കോടതിയില്‍ ചോദ്യം  ചെയ്യാം .എന്നാല്‍ സാമാന്യ വിവരം അനുസരിച്ച് ...