Saturday, May 12, 2012

കോണ്‍ഗ്രസ്സും, കുലം കുത്തികളും !..

യേശു ക്രിസ്തു ''വെള്ളയടിച്ച കുഴിമാടങ്ങളെ '' എന്ന് ഉപമ പറഞ്ഞതിന്റെ അര്‍ഥം എന്താണ് ?''
കുഴിമാടങ്ങള്‍
വെള്ള അടിച്ചു പുറമേ മനോഹരം ആക്കിയാലും ''ഉള്ളു ചീഞ്ഞു നാറുകയാണ് '' - ഖദര്‍ ധാരികള്‍ എല്ലാം' വെള്ളയുടെ വെണ്മ' ഉള്ളില്‍ സൂക്ഷിക്കുന്നവര്‍ ആണ് എന്ന് എനിക്ക്
ധാരണ ഒന്നും ഇല്ല
ഇന്ന് കോണ്‍ഗ്രസ്‌ കാര്‍ മാത്രം അല്ല ഖദര്‍ ധരിക്കുന്നത് !..കുലം കുത്തികള്‍  കോണ്‍ഗ്രസിലും ഉണ്ടോ ?..
എതിര്‍ അഭിപ്രായം പറയുന്നവര്‍ എല്ലാം കുലം കുത്തികള്‍ ആകുമോ ?..
ഇല്ല മറിച്ചു സ്വന്തം
സ്വാര്‍ത്ഥ താല്പര്യത്തിനു വേണ്ടി ''കുലം - അത് പാര്‍ട്ടി ആയാലും ..വീട് ആയാലും ഉപയോഗിച്ച് , സ്വന്തം  വരുതിക്ക് കൊണ്ട് നടന്നു നാശീകരണം നടത്തിയാല്‍  കുലം കുത്തി ആകാം !..
അപ്പോള്‍ ആര്യാടനും , മുരളിയും , സുധീരനും അടക്കം എതിര്‍പ്പ് , നയങ്ങളില്‍ എതിര്‍പ്പ് രേഖപ്പെടുത്തുന്ന എല്ലാവരെയും...  , കെ സുധാകരന്‍ , വി  ഡി സതീശന്‍ അടക്കം ഉള്ള കോണ്‍ഗ്രസ്‌ നേതാക്കളെ  എല്ലാം 'കുലം കുത്തികള്‍ ' എന്ന് വിളിക്കാന്‍ കഴിയുമോ ?..
ഇല്ല , എതിര്‍ അഭിപ്രായം ഉള്ളവരെ അങ്ങനെ വിളിക്കാന്‍ ആവില്ല !..
 എതിര്‍പ്പ് ഉള്ളവര്‍ അതിനെ എതിര്‍ക്കുന്നു ..അതിനെ സഹിഷ്ണതയോടെ
നേരിടണം .. ..എന്റെ കാഴ്ചപ്പാട് എല്ലാം എല്ലാവരും 
അന്ഗീകരിക്കണം എന്ന് ഞാന്‍ ശഠിക്കുന്നത് വിഡ്ഢിത്വം അല്ലെ ?..
അതെ പോലെ മറ്റുള്ളവരുടെ ആഭ്പ്രായങ്ങളെ
കൊള്ളാനും തള്ളാനും എനിക്കും കഴിയണം !..മുഖ്യമന്ത്രിയും , പാര്‍ട്ടിയും നല്ലത് ചെയ്താല്‍
അന്ഗീകരിക്കണം ...
 ഉമ്മന്‍ ചാണ്ടി നന്മ  ചെയ്താല്‍   അന്ഗീകരിക്കും ,..തെറ്റ് ചെയ്താല്‍ എതിര്‍ക്കും ... തെറ്റിനെ  ഓരോ  കാഴ്ചപ്പാടില്‍  ഓരോരുത്തരും
 എതിര്‍ക്കുന്നു  ..അതിനെ
കുലം കുത്തി എന്ന് വിളിക്കാമോ ?..
 തെറ്റിനെ എതിര്‍ക്കുന്നവര്‍ എല്ലാം ''കുലം കുത്തികള്‍ എന്നത് 'പിണറായിസം' മാത്രം !..
അത് തിരുത്താന്‍ ഒരു വി എസ്സും നമ്മുടെ രാഷ്ട്രീയ കേരളത്തില്‍ ഉണ്ടല്ലോ !..
കൊണ്ഗ്രെസ്സിലെ കുലം കുത്തികളെ ആര് തിരുത്തും ?...
മുരളീധരന്‍ ?..ആര്യാടന്‍ ? വി എം സുധീരന്‍ ?...
തെറ്റിനെ , തെറ്റായ  നയത്തെ ചൂണ്ടി കാണിക്കുന്നവര്‍ മുഴുവന്‍ കുലം കുത്തികള്‍ ആകുമോ ?
യേശുവിനെ  യൂദാസ് എന്തിനാ ഒറ്റുകൊടുത്തത് ? ..
എന്തിനു വേണ്ടി ?..പണം ..അധികാരം !.
കേരളത്തിലെ കോണ്‍ഗ്രസ്‌ പ്രസ്ഥാനത്തില്‍ യൂദാസ് കള്‍ ഉണ്ടോ ?
ആ  യൂദാസ് ആരാണ് ?
ആന്റണി യെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റാന്‍ മത നേതാക്കളെ കൂട്ട് പിടിച്ചു
ഗൂഡാലോചന നടത്തിയത് ആര് ?
കരുണാകരനെ ഏറ്റവും കുടുതല്‍ തകര്‍ക്കാന്‍ ശ്രമിച്ചത്‌ ആര് ?
വ്യത്യസ്ത കാഴ്ചപ്പാട് ഉണ്ടായിരുന്നു എങ്കിലും ആന്റണി കോണ്‍ഗ്രസ്‌  കുലം നശിപ്പിക്കാന്‍ ഒരിക്കലും ശ്രമിച്ചിരുന്നില്ല എന്ന് വേണം കരുതാന്‍ !.. 
പക്ഷെ സ്വന്തം അജണ്ട നടപ്പാക്കാന്‍  ..ആന്റണി യുടെ പിന്നില്‍ നിന്ന് കളിച്ച സൂത്ര ധാരന്‍ ആരായിരുന്നു ?..
ഇപ്പോള്‍ ആ പൊയ്മുഖം പലപ്പോഴും
കേരളത്തിലെ പൊതു സമൂഹത്തില്‍ അഴിഞ്ഞു വീഴുന്നില്ലേ ?
കൊണ്ഗ്രെസ്സ് എന്ന് പറയുന്നത് സ്വന്തം ഗ്രൂപ്പ് മാത്രം എന്ന് കരുതി ' വെട്ടി' പിടിക്കാന്‍ ശ്രമിക്കുന്നത് ആരാണ് ?..
പാര്‍ട്ടി പ്രസിഡന്റ്‌
നെ പോലും ആറിയിക്കാതെ നയ നടപടികള്‍ എടുത്തു എന്ന്
പ്രസിഡന്റ്‌ പറയുമ്പോള്‍ ആവരാണോ ,  കുലം കുത്തി ?.
.കേരളത്തില്‍ ,അഴിമതിയെ ഏറ്റവും കുടുതല്‍ 
എസ്റ്റാബ്ലീഷ് ചെയ്യാന്‍ ആരാ ശ്രമിച്ചു കൊണ്ടിരിക്കുന്നത് ആരാ  ?
ആരാ പിള്ളയെ മഹാന്‍ ആയി വാഴിച്ചത് ?
കേരളത്തിലെ കോണ്‍ഗ്രസ്‌ പ്രസ്ഥാനത്തെ കഴിഞ്ഞ പത്തു മുപ്പതു വര്‍ഷങ്ങള്‍ ആയി
ഏറ്റവും കൂടുതല്‍ പ്രതി സന്തികളില്‍ എത്തിച്ചതിന്റെ സൂത്ര ധാരന്‍ ആര് ?.
.ലീഡര്‍ രിന്റെ ഭരണ
കാലത്ത് എപ്പോഴും ' രാജി ഭീഷണി ...രാജി നാടകം ...തുടങ്ങിയ ഡ്രാമ കള്‍ക്ക്
നായക വേഷം കെട്ടിയ സൂത്ര ധാരന്‍ ആര് ?.
കോണ്‍ഗ്രസ്‌ കാര്‍ നെഞ്ചോടു ചേര്‍ത്ത് നടക്കുന്ന 
അണികളോട് കൂടെ നില്‍ക്കുന്ന കെ സുധാകരനെ പോലെ ഉള്ള കോണ്‍ഗ്രസ്‌ നേതാക്കളെ ഒളിഞ്ഞും
തെളിഞ്ഞും ഒതുക്കാന്‍ അധികാര ചട്ടുകം ഉപയോഗിക്കുന്നത് ആര് ?.
അധികാരം സ്വന്തം കൈകളില്‍.....നിലനിര്‍ത്താന്‍
വേണ്ടി ''കൊടുക്കും ..കൊടുക്കില്ല ...കൊടുക്കണം ...കൊടുത്താല്‍ സാമുദായിക സന്തുലനം തെറ്റും..!

ലീഗിന് ആഞ്ചാം മന്ത്രി കൊടിക്കില്ല, ...
 എന്നൊക്കെ പറഞ്ഞു ..പറഞ്ഞു പറഞ്ഞു ..ചര്‍ച്ച ..നടത്തി ..
നടത്തി... കേരളത്തിലെ പൊതു സമുഹത്തില്‍ ''ജാതി , വര്‍ഗ ചിന്ത '' വളര്‍ത്തി ലീഗിനെ ഒതുക്കാന്‍
ശ്രമിച്ച കൂര്‍മ ബുദ്ധി ആരുടെ ?..
ആരാണ് ഈ കളി നടത്തിയത് ?..അതിനു ശേഷം അഞ്ചും കൊടുത്ത് ...ഹിന്ദു ..മുസ്ലീം ക്രിസ്ത്യന്‍ ..വര്‍ഗ്ഗ ചിന്ത ഇളക്കി വിട്ടതിനു ശേഷം കൈ വിട്ടുപോയ ''കളി തിരിച്ചു പിടിക്കാന്‍ പാര്‍ട്ടി പ്രസിഡന്റിനെ വരെ അറിയിക്കാതെ വകുപ്പുകള്‍ മാറ്റി ..
നായര്‍ ബ്രാണ്ട് കാരനെ ഒതുക്കാന്‍ കളിച്ച ''ഷഫിലിംഗ്'' തീരെ വില കുറഞ്ഞത്‌ ആണ് എന്നും ആരെങ്കിലും പറഞ്ഞാല്‍ തെറ്റാണോ ?.
.ഇവിടെ പാര്‍ട്ടി പ്രസിഡന്റ്‌ സ്ഥാനം കൂടി ലക്‌ഷ്യം ഇട്ടു കൊണ്ഗ്രെസ്സ് പ്രസ്ഥാനത്തെ മുഴുവന്‍ വിഴുങ്ങാന്‍ ശ്രമിക്കുന്ന ''ആദര്‍ശ നാട്യക്കാര്‍ ...ആണോ
കുലം കുത്തികള്‍ ?...അതോ അത് പറയുന്ന ആള്‍ക്കാരോ ?..
ഒരു രാജ്യം മുഴുവന്‍ ഭീതിയില്‍ ..മരണത്തെ മുന്നില്‍ കണ്ടു ഭയത്തോടെ ഇരുന്നപ്പോള്‍ ..കേരത്തിന്റെ വികാരത്തിനു എതിരായി ''കോടതിയില്‍ മൊഴിഞ്ഞ എ ജി  യെ പൂവിട്ടു പൂജിച്ചത് എന്തിനു ?..
തമിഴ് നാട് ചിലവിടുന്ന കോടികളില്‍ ആരെങ്കിലും കൈ ഇട്ടോ ?
സംരക്ഷണം കൊടുക്കെണ്ടാവര്‍ സംഹാര നായകത്വം എടുത്തോ ?..പാം ഓയിലും ..ടൈറ്റാനിയവും
ഉയര്‍ത്തി വിട്ട ''പുക യില്‍ നിന്നും  ഒളിച്ചോടുന്നു എന്ന തോന്നല്‍ ഉയരാന്‍ എന്തെ കാരണം  ?..
പൊതു സമൂഹത്തില്‍ സംശയം ഉയര്‍ത്തുന്ന കാര്യങ്ങളില്‍ സുതാര്യത വേണ്ടേ ?..
സര്‍ക്കാര്‍ കാര്യങ്ങള്‍ ട്രന്സ്പരന്റ്റ് ആയി ആണ്
പോകുന്നത് എങ്കില്‍ അതിനെ മോണിട്ടര്‍ ചെയ്താല്‍ പോരെ ?..
കണ്‍ കേട്ട് വേഷം കെട്ടുന്ന '' ഹര്‍ജി
സമ്മേളനങ്ങള്‍ ''കണ്ണില്‍ പൊടി ഇടല്‍ അല്ലെ , എന്ന് ആരെങ്കിലും ചോദിച്ചാല്‍ ?..
കെ കെ രാമചന്ദ്രന്‍ മാസ്റര്‍ ഉന്നയിച്ച ആരോപണങ്ങളെ എന്തെ നേരിടാതിരുന്നത്
എന്തെ ടി എച്ച് മുസ്തപ്പ  ഉന്നയിച്ച ആരോപണങ്ങളെ
സംശയത്തോടെ നോക്കി കാണുന്ന സമുഹത്തിന് മറുപടി കൊടുക്കാത്തത് ? ...
കൊണ്ഗ്രെസ്സ് പ്രസ്ഥാനത്തെ കേരളത്തില്‍ വളര്‍ത്തിയെടുത്ത ലീഡര്‍ റിനെ യും, കോണ്‍ഗ്രസ്‌ പ്രസ്ഥാനത്തെയും പ്രതിസന്തികളില്‍ നിര്‍ത്തി,.. തളര്ത്തിയതില്‍ നേതൃത്വം കൊടുത്തത് ആര് ?
അപ്പോള്‍ ആരാണ് കൊണ്ഗ്രെസ്സിലെ കുലം കുത്തികള്‍ ?..
ഇപ്പോള്‍ ലീഗിനെ എതിര്‍ക്കാന്‍ കാന്തപുരത്തെ പ്രമോട്ട് ചെയ്യുന്നത് ആര് ?..
ആര്‍ ബി പിള്ളയെ ഒതുക്കാന്‍ ഗണേഷിനെ പ്രമോട്ട് ചെയ്യുന്നത് ആര് ?..ഗണേഷിന്റെ പുതിയ പാര്‍ട്ടിക്ക് ആരാ വളം ഇട്ടു കൊടുക്കുന്നത് ?..
കേരളത്തിലെ പൊതു സമൂഹം ഇതിനെ, '' തുറന്നു പിടിച്ച കണ്ണുകള്‍ കൊണ്ട്, കണ്ടു കൊണ്ടിരിക്കുമ്പോള്‍ അവര്‍ ഉയര്‍ത്തുന്ന സംശയത്തെ  ചപ്പട വിദ്യകള്‍ കൊണ്ട്  ഒതുക്കാന്‍ ആകുമോ ?..
ഭരണത്തില്‍ എത്തുന്നതിനു മുന്‍പേ പാര്‍ലമേന്ടരി പാര്‍ട്ടിയില്‍ ഭൂരിപക്ഷം ഉണ്ടാക്കാന്‍ ഡല്‍ഹിയില്‍ നടത്തിയ രാജി നാടകം ..സ്വന്തക്കാരെ ..സ്വജന പക്ഷക്കാരെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍
തിരുകി കയറ്റിയതില്‍ നായക നടനം നടത്തിയത് ആര് ?
 72 എത്തിച്ചത് ആര് ?..
കേരളത്തിലെ പൊതു സമൂഹത്തില്‍ ആഴിമതിയെ ''ലാളിക്കുന്നവന്‍ '' എന്ന് പേര് വീണത്‌ ആര്‍ക്കു ? അഴിമതി നടത്തുന്നതിനു തുല്യം ആണ് അതിനെ തടയാത്ത തും !..
ആ സംശയം അല്ലെ
പാര്‍ട്ടിയെ ..മുന്നണിയെ കനത്ത പരാജയത്തില്‍ എത്തിച്ചത് ?..കണ്ണൂരില്‍ മൂന്നു സീറ്റ്‌ കെ സുധാകരന്റെ ജനപിന്തുണയില്‍ എല്‍ ഡി എഫില്‍ നിന്നും പിടിച്ചു എടുത്തത് കൊണ്ട് അല്ലെ ഭരണം കിട്ടിയത് ?.
.ആ കൈകളില്‍ തന്നെ കൊത്താന്‍ ശ്രമിക്കുന്നത് ആര് ?..ആരാ കുലം കുത്തി ?...
കണ്ണൂര്‍ ജില്ലയില്‍ സിപിഎം ആക്രമണത്തില്‍ കോണ്‍ഗ്രസ്‌ കാര്‍ക്ക് ആരാ സംരക്ഷണം നല്‍കുന്നത്?..
അങ്ങനെ കോണ്‍ഗ്രസ്‌ കാര്‍ക്ക്  സംരക്ഷണം കൊടുക്കുന്ന നേതാക്കളെ ഒതുക്കാന്‍ ശ്രമിക്കുന്നത് അവര്‍ക്ക് കിട്ടുന്ന ജന പിന്തുണയില്‍ അസൂയ മൂത്ത് അല്ലെ ?...
ആരാണ് ഇവിടെ കുലം കുത്തികള്‍ ?....
*****
നെയ്യാറ്റിന്‍ കരയില്‍ ഒരു പാട് കോണ്‍ഗ്രസ്‌ കാര്‍ വര്‍ഷങ്ങള്‍ ആയി പ്രവര്‍ത്തിച്ച ,
ജനപിന്തുണ ഉള്ളവര്‍ ഇല്ലായിരുന്നോ ?...പാലോട് രവി യെ
പോലുള്ള ആള്‍ക്കാര്‍ സ്ഥാനാര്‍ഥി ആകാന്‍ യോഗ്യര്‍ അല്ലായിരുന്നോ ?
എന്തെ അവര്‍ക്ക് സീറ്റ്‌ കൊടുക്കാതെ ഇന്നലെ വരെ പാര്‍ട്ടിയെ തെറി പറഞ്ഞു ഇന്ന് ഇവിടെ
എത്തി അധികാരത്തിനും , മറ്റു പലതിനും വേണ്ടി മാത്രം കടന്നു വന്ന ശെല്‍വ രാജ് നു സീറ്റ്‌ കൊടുത്തു ?..അപ്പോള്‍ ശെല്‍വ രാജ് ന്റെ ചാട്ടം ഈ ''ഉറപ്പില്‍ '' അല്ലെ ?
അപ്പോള്‍ ആ ചട്ടം ''ചാക്കിട്ടു ''പിടുത്തം'' എന്ന് പൊതു സമുഹം പറഞ്ഞാല്‍ തെറ്റുണ്ടോ ?..
അതിനു നായക നടനം നടത്തി ഈ രാഷ്ട്രീയ കേരളത്തില്‍ ''പുതിയ സംസ്കാരം ''വളരാന്‍
ഇടയാക്കിയതും ..ഒരു തരത്തില്‍ ഈ പാര്‍ട്ടിയുടെ ആദര്‍ശത്തിന് ..മനസാക്ഷിക്ക് നേരെ വീണ
പുഴു കുത്ത് അല്ലെ ?... 
ഇപ്പോഴത്തെ സാഹജര്യത്തില്‍ ശെല്‍വ രാജ് അവിടെ  ജയിക്കുമായിരിക്കും   പക്ഷെ ആ ജയം ഒരു സ്രസിപ്പിക്കുന്ന ജയം ആകുമെന്ന് വിശ്വാസം ഇല്ല
കാരണം ശെല്‍വ രാജ്
വന്ന വഴി ..മാര്‍ഗം ശരിയല്ല
ലക്‌ഷ്യം എത്തിയാല്‍ മതി മാര്‍ഗം എന്തുമാകാം ''എന്ന കാഴ്ചപ്പാട്'' 
ആണ് എങ്കില്‍ സിപിഎം  ഉം , കോണ്‍ഗ്രസ്സും തമ്മില്‍ എന്ത് വ്യത്യാസം ?സിപിഎം അവരുടെ  ലകഷ്യത്തിനു  വേണ്ടി പല മാര്‍ഗങ്ങളും സ്വീകരിക്കുന്നു !..
അതിലെ ആക്രമണ 
 കൊലപാത രാഷ്ട്രീയവും  ഉണ്ട് എന്ന് പൊതു സമുഹം കാണുന്നു ..
എതിരാളികളെ ആശയങ്ങളിലൂടെ ഒതുക്കാന്‍ കഴിഞ്ഞില്ല
എങ്കില്‍ ആക്രമണ ഭീഷണി
കൊല കത്തി രാഷ്ട്രീയത്തില്‍ കൂടി നേടി എടുക്കുന്നു ...അതുപോലെ ആണോ കോണ്‍ഗ്രസ്‌ ? അല്ല !
ലക്ഷ്യവും മാര്‍ഗവും 
സുധാര്യം ആകേണ്ടേ ?..
നെയ്യാറ്റിന്‍ കരയില്‍  കോണ്‍ഗ്രസ്‌  ജയിക്കട്ടെ !....പക്ഷെ അത് ഒരു രാഷ്ട്രീയ കാപട്യ മുഖ ക്കാരന്‍
ശെല്‍വ രാജ് ആകുന്നതില്‍ ഭാഷാ കേരളം ലക്ജിക്കണം !...
ഇവിടെ ഉത്തരേന്ത്യന്‍ കാലു മാറ്റ ..കുതിര 
കച്ചവടം നാളെ കളില്‍ ഉണ്ടായാല്‍ ആതിനു വഴി തെളിച്ച ശെല്‍വ രാജ് , ..പി സി ജോര്‍ജ്, ഉമ്മന്‍ ചാണ്ടി എന്നിവരെ ആ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കള്‍ ആക്കാം "..
ഇപ്പോള്‍ ഒന്ജിയം സംഭവം വന്നപ്പോള്‍  ശെല്‍വ രാജ് നു നേരെ കൊട്ടേഷന്‍ സങ്കത്തെ
ഏര്‍പ്പാട് ആക്കിയിരുന്നു എന്ന് പറയുന്നതില്‍ ഒരു വിശ്വാസ്യത കാണുന്നില്ല !..
എന്തെ ഇതിനു മുന്‍പ് ഇത് 
ശക്തമായി പറഞ്ഞു അന്യോഷണം നടത്താന്‍ തയ്യരാകതിരുന്നത് ?
അന്ന് ശെല്‍വ രാജ്  പറഞ്ഞത് പാര്‍ട്ടിയിലെ 
വിഭാകീത  ആണ്  പാര്‍ട്ടി വിട്ടു പുറത്തു വരാന്‍ കാരണം !..
അന്ന് പറഞ്ഞത് യു ഡി എഫില്‍ ചേരുക എന്നത് ''ആദ്മ ഹത്യ ചെയ്യുന്നതിന് തുല്യം'' എന്നല്ലേ ?
ഇയാളെ എങ്ങനെ വിശ്വസിക്കും ?...
നാളെ ഇവിടെ ഗ്രൂപ്പ് ഉണ്ട് എന്ന് പറഞ്ഞു തിരിച്ചു പോകില്ലാ എന്ന് ഉറപ്പുണ്ടോ ?
ശെല്‍വ രാജ് ജയിക്കട്ടെ ...രാഷ്ട്രീയ സദാചാരം നശിക്കട്ടെ ....
കോണ്‍ഗ്രസ്‌ ഒരു പറ്റം അധികാര കൊതി മൂത്ത ...കാപട്യങ്ങളില്‍ നിന്നും കര കയറും എന്ന് ആശ്വാസവും, 
പ്രതീഷയും വെച്ച് പുലര്‍ ത്താം !...
-----***
   പിന്നാംപുറം :..---- സിപിഎം പിളരും എന്നും വി എസ് പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കും എന്നും
നമുക്ക് ആശ്വസിക്കാം !...അഴിമതിക്കാരന്‍ എന്ന ലേബല്‍ വി എസ്സില്‍ നിന്നും എടുത്തു മാറ്റാം !
നെയ്യാറ്റിന്‍ കരക്ക്‌ ആയി നമുക്ക് വി എസ് മായി കൈ കോര്‍ക്കാം ....

No comments:

Post a Comment