Friday, February 17, 2012

പിറവം തിരഞ്ഞെടുപ്പ് യു ഡി എഫ് ജെയിക്കണോ ? എന്തിനു വേണ്ടി ? ഉമ്മന്‍ ചാണ്ടി വീഴുമോ ?






പിറവം തിരഞ്ഞെടുപ്പ് യു ഡി എഫ് ജെയിക്കണോ ? എന്തിനു വേണ്ടി ? ഉമ്മന്‍ ചാണ്ടി വീഴുമോ ?തിരഞ്ഞെടുപ്പ് തിയതി വന്നു ..ഇനി എല്ലാ കണ്ണുകളും പിറവം നിയോജക മണ്ഡലത്തിലേക്ക് !
യു ഡി എഫ് നു ജീവ മരണ പോരാട്ടം തന്നെ , രണ്ടു അക്ക ഭുരിപക്ഷത്തില്‍ നില്‍ക്കുന്ന സര്‍ക്കാരിന്റെ ജീവ മരണ പോരാട്ടം !..വികസനം സ്വപനം കാണുന്നവര്‍ , സമാധാനം കാംഷിക്കുന്നവര്‍ മതമൈത്രി നിലനില്‍ക്കണം എന്ന് ആഹ്രഹിക്കുന്നവര്‍ യു ഡി എഫ് അധികാരത്തില്‍ നിലനില്‍ക്കണം എന്ന്
ആഹ്രഹിച്ചു ..കഴിഞ്ഞ സര്‍ക്കാര്‍ കേരളത്തെ ഒരു ഇരുപതു വര്‍ഷത്തേക്ക് പിറകിലേക്ക് നയിച്ച്‌ എന്നത് പരമാര്ത്മായ സത്യം എന്നിരിക്കെ , ആ സര്‍ക്കാരിനെ നയിച്ച വി എസ് എന്നാ രാഷ്ട്രീയ കാരനെ 'അഴിമതിക്ക് ' എതിരെ പോരാട്ടം നടത്തുന്ന വ്യക്തി എന്നാ ഒരു പേര് ഉണ്ടാക്കി എടുക്കാനും അത് പൊതു സമുഹത്തെ ബോദ്ധ്യ പെടുത്താനും കഴിഞ്ഞു എന്നതും എല്‍ ഡി എഫ് നെ വന്‍ തകര്‍ച്ചയില്‍ നിന്നും കര കയറ്റാനും യു ഡി എഫ് നു രണ്ടു എന്നാ മാജിക് ഭുരിപക്ഷത്തില്‍ വലിച്ചു കെട്ടാനും കഴിഞ്ഞു .എന്തുകൊണ്ട് യു ഡി എഫ് ലോക സഭ തിരെഞ്ഞെടുപ്പില്‍ , പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ , കിട്ടിയ നുറ്റി പത്തു സീറ്റിനു മുകളില്‍ ഭുരിപക്ഷം
വെറും രണ്ടായി ചുരുങ്ങി ?ഒരു ചോദ്യവും ,ഒരു ഉത്തരവും മാത്രം ! ഉമ്മന്‍ ചാണ്ടി !..ഉമ്മന്‍ ചാണ്ടി എന്ന കോണ്‍ഗ്രസ്‌ നേതാവിന്റെ പരാജയം ..കേരളത്തിലെ വോട്ടര്‍ മാരില്‍ 'സംശയം ' സൃഷ്ടിക്ക പെട്ട ഒരു നേതാവായി മാറി ഉമ്മന്‍ ചാണ്ടി . കേരളത്തില്‍ അഴിമതിയെ താലോലിക്കുന്ന ഒരു നേതാവ് ഒരു മുന്നണിയെ നയിക്കുന്നു ..അഴിമതിയെ എതിര്‍ക്കുന്ന ഒരു നേതാവ് മറു മുന്നണിയെ നയിക്കുന്നു ..ഭരിക്കുന്ന സര്‍ക്കാരിനു എതിരെ , ആ മുന്നണിക്ക്‌ എതിരെ ജനവികാരം വളരെ
വലുതായിട്ടും ..ഇടതുപക്ഷ മുന്നണിയിലെ പടല പിണക്കങ്ങള്‍ ഉണ്ടായിട്ടും വന്‍ പരാജത്തില്‍ നിന്നും ആ മുന്നണിയെ രക്ഷിച്ചു എടുത്തത് വി എസ് നു സ്വന്തം. അഴിമതി വിരുദ്ത്വ നേതാവ് എന്ന ലേബല്‍ പൊതു സമുഹത്തില്‍ ഉണ്ടാക്കി എടുക്കാനും ആ മെസ്സജു പൊതു സമുഹത്തില്‍ എത്തിക്കാനും ആയി എന്നതും വി എസി ന്റെ മാത്രം കഴിവ് ..അഴിമതിയെ വെറുക്കുന്ന ഒരു സമുഹം അതിനെ ശിരസാ വഹിച്ചു എന്നതും ...മറുവശത്ത് യു ഡി എഫ് നെ നയിച്ച പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിക്ക് എതിരായി പൊതു സമുഹത്തില്‍ ''അഴിമതിയെ ' താലോലിക്കുന്ന അതിനു സര്‍വ പിന്തുണയും കൊടുക്കുന്ന ഒരു നേതാവ് എന്ന ഒരു സംശയത്തിന്റെ നിഴല്‍ അദേഹത്തിന്റെ നേരെ 'കേരളത്തിലെ പൊതു സമുഹത്തില്‍ വളര്‍ന്നു വന്നു ..ആ സംശയം വോട്ടെര്‍ മാരില്‍ ബലപ്പെടുന്ന തരത്തില്‍ ഉള്ള പ്രവര്‍ത്തനം ആണ് ഇപ്പോഴത്തെ മുഖ്യ മന്ത്രിയും അന്നത്തെ പ്രതിപക്ഷ
നേതാവും , മുന്നണിയെ നയിച്ച നേതാവും ആയ ഉമ്മന്‍ ചാണ്ടി യുടെ ഭാഗത്ത്‌ നിന്നും ഉണ്ടായത് ..അത് ഏറ്റവും വളര്‍ന്നതും ..പൊതു സമുഹം അതിനെ ഉറപ്പിക്കുന്ന തരത്തില്‍ എത്തിച്ചത് പിള്ള യുടെ ശിക്ഷയും , പിള്ളക്ക് അനുകുലമായ പ്രവര്‍ത്തനവും ,പിള്ളക്ക് അനുകുലമായി
സംസാരിക്കുകയും ..പിള്ളയെ സന്നര്ഷിക്കുകയും ചെയ്തത് ..പണ്ട് സിപിഎം ചെയ്ത '' ചരിത്രപരമായ '' മണ്ട തരമായിരുന്നു..
ഉമ്മന്‍ ചാണ്ടി അഴിമതി കാരന്‍ ആണോ എന്നറിയില്ല , എങ്കിലും പാം ഓയില്‍ കേസ് , ടൈറ്റാനിയം കേസ് തുടങ്ങിയവയില്‍ ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ കേരളത്തിലെ പൊതു സമുഹം 'സംശയ ദ്രിഷ്ടിയോടെ 'നോക്കി കണ്ടു എന്നതും പരാജയത്തിലേക്ക് നയിക്കാന്‍ കാരണമായി .യു ഡി എഫ് നു തത്വത്തില്‍ ജയം നേടാന്‍ ആയെങ്കിലും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ 'രണ്ടു അക്ക ഭുരിപക്ഷം ' നല്കി എങ്കിലും ..കേരളത്തെ വികസന പാതയില്‍ ഒരു ഇരുപതു വര്ഷം പുറകി ലേക്ക് നയിച്ച സര്‍ക്കാരിനെ വലിച്ചു താഴെ ഇറക്കാന്‍ ജനം ആഹ്രഹിച്ചു എങ്കിലും ,അതില്‍ നിന്നും ജനത്തെ വ്യതി ചലിപ്പിച്ച ഘടകം ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയ നീക്കത്തിന്റെ പരാജയം ആയിരുന്നു.,സര്‍വ തരത്തിലും പരാജയം ആയിരുന്ന സര്‍ക്കാരിനെ , ജനം വെറുക്കപ്പെട്ട അധികാര വര്‍ഗത്തെ മഹാഭുരിപക്ഷ്തോടെ മറ്റൊരു സര്‍ക്കാരിനെ അധികാരത്തില്‍ എത്തിക്കാന്‍ കേരളത്തിലെ പൊതു സമുഹം ആഹ്രഹിച്ചപ്പോള്‍ അതിനെ മറികടന്നതും ജനം ആ വികാരത്തെ മാറ്റി ചിന്തിപ്പിച്ചതും
ഒരേ ഒരു വ്യക്തി യു ഡി എഫ് നെ നയിച്ചത് കൊണ്ടും ..ആ വ്യക്തിയെ 'അഴിമതിയെ ' എതിര്‍ക്കാത്ത , അഴിമതിയെ മൃദു സമീപനത്തോടെ നോക്കി കാണുന്നു എന്ന് കേരളത്തിലെ ജനം കണ്ടെത്തുകയും ചെയ്തത് കൊണ്ടല്ലേ ? അഴിമതിക്ക് 'എതിരെ നില്‍ക്കുന്നു എന്ന വികാരം വി എസിന് പതിച്ചു കിട്ടുകയും ആ വികാരം വികാരം വോട്ടു ആക്കി മാറ്റുകയും ചെയ്തു എന്നതല്ലേ സത്യം?...
എന്നാല്‍ അത് മാത്രം ആണോ യു ഡി എഫ് ന്റെ പരാജയത്തിനു കാരണം ? അതുമാത്രം ആണോ കോണ്‍ഗ്രസിന്റെ ഭുരിപക്ഷം കുറയാന്‍ കാരണം ?
അല്ല എന്നുള്ളത് എല്ലാ കോണ്‍ഗ്രെസ്സുകാര്‍ക്കും അറിയാം ...പക്ഷെ ആരും പുറത്തു പറയുന്നില്ല എന്നതാണ് സത്യം.
ഉമ്മന്‍ ചാണ്ടി എന്ന ഗ്രൂപ്പ്‌ നേതാവിന്റെ വികലമായ രാഷ്ട്രീയ നീക്കത്തിന്റെ പരാചയം ..ഗ്രൂപ്പ്‌ കളി നടത്തി നേതൃത്തത്തില്‍ എത്തിയ ഉമ്മന്‍ ചാണ്ടി
എന്ന നേതാവ് , കരുണാകരന്‍ എന്ന രാഷ്ട്രീയ നേതാവിനെ എതിര്‍ത്തും , ആദര്‍ശ ത്തിന്റെ പേരുപറഞ്ഞു ''ചെറിയാന്‍ ഫിലിപ്പ് നെ പോലെ യുള്ള ബുദ്തി ജീവികളുടെ
വാക്കുകളില്‍ ഉതി വീര്‍പ്പിച്ചു വലുതാക്കിയത് ആണ് എന്നുള്ളതും കേരളത്തിലെ പൊതുജനം മനസിലാക്കി .ആദര്‍ശ രാഷ്ട്രീയത്തില്‍ ഇന്നും ഒരു അത്ഭുതവും മാതൃകാ പുരുഷനുമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുന്ന ആന്റണി എന്ന കോണ്‍ഗ്രസ്‌ നേതാവിന്റെ കൂടെ പ്രവര്‍ത്തിച്ചു എന്നതു ഒരു പ്ലസ്‌ പോയിന്റ്‌ മാത്രം ! '' ആ സൌ രഭ്യത്തില്‍ 'ഉണ്ടായ അല്പം മണവും ..മറ്റും കേരളത്തിലെ പോതുസമുഹത്തെ കുറച്ചു കാലം തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞു എങ്കിലും , ആന്റണി എന്ന നേതാവ് കേരളം വിട്ടു പോയപ്പോള്‍ ആ കാലടി പിന്തുടര്‍ന്ന നേതാവിന്റെ 'തനി നിറം ' കേരളത്തിലെ പൊതു സമുഹം മനസിലാക്കി എന്നതല്ലേ സത്യം ?
അതിനു നല്‍കിയ ഷോക്ക്‌ ട്രീറ്റ്‌ മെന്റു അല്ലെ കഴിഞ്ഞ തിരഞ്ഞെടുപ്പ് ഭലം ?..ആന്റണി എന്ന നേതാവ് കേരളത്തില്‍ തിരെഞ്ഞെടുപ്പ് കാലത്ത് ഉയര്‍ത്തിയ ഒരു
അഴിമതി വിരുദ്ത സന്നേശം ഉണ്ടാക്കി ഇല്ലായിരുന്നു എങ്കില്‍ യു ഡി എഫ് നു അമ്പേ പരാജയം നുണ യാമായിരുന്നു ...
ആന്റണിയും പോയി , കരുണാകരനും പോയി അപ്പോള്‍ ''ഇന്ത ഉലകത്തില്‍ താന്‍ തന്നെ ' രാജ , എന്ന ഉമ്മന്‍ ചാണ്ടിയുടെ കാഴ്ചപ്പാട് ,
വി എസ്നെ പോലെ വെട്ടി നിരത്തല്‍ , അല്ലെങ്കില്‍ വി എസ് പക്ഷത്തെ വെട്ടി നിരത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന പിണറായി പക്ഷത്തെ പോലെ
കേരളത്തില്‍ നാമ വിശേഷം ആയ 'ഐ ' ഗ്രൂപ്പിനെ മൊത്തമായി വിഴുങ്ങാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചത്‌ ആണ് കഴിഞ്ഞ തിരെഞ്ഞെടുപ്പില്‍ കൊണ്ഗ്രെസ്സിനു ഉണ്ടായ കനത്ത പരാജയത്തിനു പ്രധാന കാരണം. എല്ലാം അറിയാം എങ്കിലും ഒന്നും അറിയില്ല എന്ന തരത്തില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ തലതിരിഞ്ഞു നടക്കുന്നു . കഴിഞ്ഞ തിരെഞ്ഞെടുപ്പ് കാലത്ത് വിജയിക്കുന്നവരെ സ്ഥാനര്തികളായി നിര്‍ത്തി കോണ്‍ഗ്രസ്‌ അംഗ ബലം കുട്ടുക എന്നതില്‍ അല്ല
ശ്രീ ഉമ്മന്‍ ചാണ്ടി മുന്ഗണന കൊടുത്തത് , മറിച്ച് ലോക സഭാ തിരെഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ ജനം നല്കിയ വന്‍ ഭുരിപക്ഷം കണ്ടു കണ്ണ് മഞ്ഞളിച്ചു 'അധികാര കസേര 'യുടെ ഗര്‍വു കണ്ടു കോണ്‍ഗ്രസ്‌ 'പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഭുരിപക്ഷം ഉറപ്പിക്കാന്‍ എതിര്‍ ഗ്രൂപ്പ്‌ കാരനെ വെട്ടുക , എ ഗ്രൂപ്പ്‌ ലേബല്‍ ആണ് എങ്കിലും സ്വന്തം വളര്‍ത്തി കൊണ്ട് വരുന്ന പര്‍ശവര്‍ത്തി ഗ്രൂപ്പിലെ അംഗങ്ങളെ സ്ഥാനാര്‍ഥികള്‍ ആക്കി ഭുരിപക്ഷം ഉറപ്പിക്കാന്‍ നടത്തിയ വൃത്തികെട്ട രാഷ്ട്രീയ നീക്കത്തിന്റെ പള്ളക്ക് കിട്ടിയ പ്രഹരം ആയിരുന്നു
തിരഞ്ഞെടുപ്പ് ഭലം !..ഉമ്മന്‍ ചാണ്ടി എങ്ങനെ രേമേഷ് ചെന്നിത്തലയെയും ഐ ഗ്രൂപ്പിനെയും വെട്ടി നിരത്തി, കോണ്‍ഗ്രസ്‌ പാര്‍ല മെന്ററി പാര്‍ട്ടിയില്‍ തന്റെ ഗ്രൂപ്പിന് ഭുരിപക്ഷം നേടാന്‍ നടത്തിയ തെറ്റായ സീറ്റു വീതം വെപ്പിന്റെ തിക്ത ഭലം കേരളത്തിലെ കോണ്‍ഗ്രസിന്‌ കനത്ത പരാജയം നല്‍കി എന്നത് സത്യം. ഒരു തവണ തനിക്കും , തന്റെ സി എം സീറ്റിനു ഭീഷണി ആകുമോ എന്നു കരുതി രമേഷിനെ വരെ വെട്ടി നിരത്താന്‍ ഓര്‍ത്ത ഡോക്സ് , മ മ മുന്നണിയും ജാതി വികാരം വരെ ഉയര്‍ത്തി ശ്രമിച്ചില്ലേ
എന്ന് കേരളത്തിലെ ജനത്തിന് സംശയം ഉണ്ടാക്കി എന്നുള്ളതും സത്യം. '' നായര്‍ എന്ന ബ്രാണ്ട് ' ചെയ്യപ്പെടുന്നു എന്ന ആരോപണം ഉയര്‍ന്നു വന്നത് അതുകൊണ്ടല്ലേ ?..ഉമ്മന്‍ ചാണ്ടിയുടെ അതിബുദ്തി , എല്ലാം സ്വയം
വിഷുങ്ങണം എന്ന ആര്‍ത്തി നുറ്റി പത്തു എന്നതില്‍ നിന്നും രണ്ടു എന്ന കേവല ഭുരിപക്ഷത്തില്‍ എത്തിക്കാന്‍ കഴിഞ്ഞു .ആ കേവല ഭുരിപക്ഷം
വരെ കണ്ണൂരിലെ കൊണ്ഗ്രെസ്സ് നേതാവ് കെ സുധാകരന്റെ കഴിവ് കൊണ്ട് മുന്ന് സീറ്റ്‌ ഇടതു പക്ഷത്തില്‍ നിന്നും പിടിച്ചു എടുത്തത്‌ കൊണ്ട് അല്ലെ ? .ഇത്തരം ജന പിന്തുണ ഉള്ള നേതാകളെ
''ഒളിഞ്ഞും തെളിഞ്ഞും ' ഒതുക്കാന്‍ അധികാരത്തിന്റെ ശക്തി ഉപയോഗിക്കുമ്പോള്‍ വിനാശ കാലേ വിപരീത ബുദ്തി എന്നത് പോലെ കോണ്‍ഗ്രസ്‌
പാര്‍ട്ടിയിലെ യുവ ജനം ഉമ്മന്‍ ചാണ്ടിയെ ഒതുക്കാനും , ഒഴിവാകാനും ശ്രമിക്കും എന്നതിന്റെ തെളിവ് അല്ലെ കെ എസ് യു തിരഞ്ഞെടുപ്പ് ഭലം? പലതട്ടില്‍ നിന്നിട്ടും കെ എസ് യു തിരെഞ്ഞെടുപ്പില്‍
ഐ ഗ്രൂപ്പിന് വന്‍ മുന്നേറ്റം നേടാന്‍ ആയതു അതുകൊണ്ട് അല്ലെ ? ഭരണം കൈവശം , യൂത്ത് കോണ്‍ഗ്രസ്‌ കൈ വശം , കെ പി സി സി കൈ പിടിയില്‍ എത്തിക്കാന്‍ ശ്രമം , ഇങ്ങനെ മറ്റുള്ളവരെ എല്ലാം വെട്ടി നിരത്തി സ്വന്തം ഗ്രൂപ്പിനെ , അതും 'എ 'എന്ന ഗ്രൂപ്പ്‌ സ്വന്തം ഗ്രൂപ്പ്‌ ആക്കി എടുക്കാനുള്ള വെപ്രാളത്തില്‍ തകര്‍ന്നു
വീഴുന്നത് ചെറിയാന്‍ ഫിലിപ്പ് നെ പോലെ ഉള്ളവര്‍ ''ഊതി വീര്‍പ്പിച്ച ' ആദര്‍ശ പരിവേഷത്തിന്റെ കോട്ടയാണ് '..അങ്ങനെ കാറ്റുപോയ
ഈ നേതാവിനെ വെച്ച് പിറവം തിരെഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തെ നേരിട്ടാല്‍ ഒരു പരാജയത്തിന്റെ കൈപ്പു നീര്‍ കുടിക്കേണ്ടി വരുമോ ?വെട്ടിനിരത്താനുള്ള തത്രപ്പാടില്‍ യു ഡി എഫ് കോട്ട പിറവത്ത് തകര്‍ന്നു വീഴുമോ , കാത്തിരുന്നു കാണാം...!!!











No comments:

Post a Comment