Saturday, January 14, 2012

Siby Sebastian: പി ബി എന്ന മായാജാലം!..ഇതാണോ പ്രകാശം?..

Siby Sebastian: പി ബി എന്ന മായാജാലം!..ഇതാണോ പ്രകാശം?..: പി ബി എന്ന മായാജാലം!..ഇതാണോ പ്രകാശം?.. ഈ പി ബി , പി ബി എന്ന് പറഞ്ഞാല്‍ എന്താ എന്ന് പറയാമോ ? പിന്‍ ബുദ്ധി ? പെണ് ബുദ്ധി ?. അല്ലെങ്കില്‍ പണ്...

പി ബി എന്ന മായാജാലം!..ഇതാണോ പ്രകാശം?..



പി ബി എന്ന മായാജാലം!..ഇതാണോ പ്രകാശം?..
ഈ പി ബി , പി ബി എന്ന് പറഞ്ഞാല്‍ എന്താ എന്ന് പറയാമോ ? പിന്‍ ബുദ്ധി ? പെണ് ബുദ്ധി ?.
അല്ലെങ്കില്‍ പണ്ട് ആ ഭട്ടാചാര്യ പറഞ്ഞാ പോലെ എന്തോ.... ആണോ ?..പണ്ട് ആ പിണറായി സാറിനു എതിരെ ലാവലിന്‍ കേസ് വന്നപ്പോള്‍ പിണറായി സാറ് പാര്‍ട്ടി സ്ഥാനം രാജി വെക്കണം ..രാജി വെക്കണം
രാജി ...വെക്കണം ..വെക്കണം എന്ന് നിരന്തരം ആ വി എസ് സാറ് പി ബി ക്ക് കത്ത് കൊടുത്തു !...ഒടുവില്‍ രക്ഷയില്ലാതെ ആ പാവം പി ബി സാറ് ഒരു ഉത്തരവ് പുറപ്പെടുവിച്ചു !..
പിണറായി സാറിനു തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങള്‍ ഇല്ല , ജനാതിപത്യ സംവിധാനങ്ങളില്‍ അങ്ങവുമല്ല ,
പാര്‍ട്ടി നേതൃ സ്ഥാനം മാത്രം ആണുള്ളത്. അതുകൊണ്ട് പിണറായി വിജയന്‍ പാര്‍ട്ടി സ്ഥാനം രാജി
വെക്കെണ്ടാതില്ലാ എന്നാണു അന്ന് പി ബി വിധി പ്രസ്താവിച്ചത് !..
ആ വിധി ഇതാ ഹിമാലയന്‍ മണ്ടത്തരം പോലെ ഇന്ന് പ്രകാശന്‍ കാരാട്ട് സാറിന്റെയും , ആ യെച്ചുരി
സാറിന്‍റെയും നാവില്‍ നിന്നും ഗുളികനെ പോലെ നാവു പിഴച്ചി രിക്കുന്നു ...എന്താ വി എസ് സാറിനു എതിരായി ഭുമി വിവാദം വിജിലന്‍സ് കേസ് ആയി വന്നപ്പോള്‍ പറഞ്ഞിരിക്കുന്നു വി എസ് രാജി വെക്കേണ്ട !...
വി എസ് തിരെഞ്ഞെടുക്കപ്പെട്ട സ്ഥാനം ഉള്ള ആള്‍ മാത്രം അല്ല കാബിനെറ്റ്‌ റാങ്ക് ഉള്ള പ്രതിപക്ഷ
നേതാവ് ആണ് . അന്ന് പിണറായി വിജയന് എതിരായി ലാവലിന്‍ കേസ് വന്നപ്പോള്‍ ജനതിപക്ത്യ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട അങ്ങമായിരുന്നെങ്കില്‍ ആരോപണം ഉണ്ടായ സാഹചര്യത്തില്‍ രാജി ആവശ്യ പെടുമായിരുന്നു എന്നും അന്ന് പി ബി തീരുമാനിച്ചു എന്നും ,ആ തീരുമാനം 2009 ഫെബ്രുവരി 13 നു മീഡിയ ക്ക് പി ബി തീരുമാനം കൊടുത്തതും ഈ കാരാട്ട് പ്രകാശ് സാര്‍ ആയിരുന്നല്ലോ .
ആ പി ബി നയം എന്താ വി എസ് സാറിനു കേസ് വന്നപ്പോള്‍ പി ബി മറന്നു പോയോ ?..അതോ ഇത് പിന്‍ , പെണ് ബുദ്ധി ആണോ ?...
പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദനെതിരായ വിജിലന്‍സ്‌ കേസ്‌ രാഷ്‌ട്രീയ പ്രേരിതമാണെന്നും രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്നും സി.പി.എം. പോളിറ്റ്‌ബ്യൂറോ വ്യക്‌തമാക്കി. രാഷ്‌ട്രീയ പകപോക്കലിന്റെ പേരില്‍ കെട്ടിച്ചമച്ച കേസ്‌ ആണ്‌. പ്രശ്‌നത്തില്‍ വി.എസിന്‌ പിന്തുണ കൊടുക്കാന്‍ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന അവൈലബിള്‍ പി.ബി. യോഗം തീരുമാനിച്ചു. പി ബി എന്ന് വെച്ചാല്‍ ഇങ്ങനെ വേണം ''ഇരട്ട താപ്പു നയം '' എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞങ്ങള്‍ പറയും എഫ് ഐ ആര്‍ സമര്‍പ്പിച്ചത് അല്ലെ ഉള്ളു ?.. കുറ്റപത്രം സമര്‍പ്പിച്ച ശേഷം മാത്രം ഇതിനെ കുറിച്ച് പി ബി പരിഗണിച്ചാല്‍ മതി.!..
അന്നാല്‍ പി ബി ഒരു കാര്യം കുടി ചെയ്താല്‍ നന്ന് , അന്ന് പിണറായി സാറിനു എതിരെ വി എസ് സാറ് കുറെ തെളിവുകള്‍ ഹാജരാക്കി 'കാതുകള്‍ കുറെ സമര്‍പ്പിച്ചി രുന്നില്ലേ ,
അതെ പോലെ ആ കുറെ തെളിവുകളും സാക്ഷികളും ..മറ്റും സങ്കടിപ്പിച്ചു ആ വി എസ് സാറിനു
ഒരു ശിക്ഷ വാങ്ങി കൊടുക്കാന്‍ സഹായിക്കു ..അന്ന് ധൈര്യം ആയി , ഉറക്കെ ..ഉച്ചത്തില്‍
പ്രകാശു സാറിനും , യെച്ചുരി സാറിനു അവൈലബിള്‍ പി ബി ക്കും രാജി വെക്കാന്‍ ആവശ്യ പെടാം ..
അന്നിട്ട്‌ പറയണം ഇതാണ് പി ബി ..അല്ലാതെ ഇനി ഒരിക്കലും കൈ പിടിയില്‍ കിട്ടില്ലാത്ത
പ്രഥാന മന്ത്രി സ്ഥാനം ഉള്ളം കയ്യില്‍ കിട്ടിയപ്പോള്‍ 'അത് വലിച്ചെറിഞ്ഞു 'കാട്ടിയ ആ
ബുദ്ധി ഇനിയും ദയവു ചെയ്തു പുറത്തു കാണിക്കരുതേ പ്ലീസ് !..ഇതാ മോനെ പി ബി !...ഈ മായ ജാലം ഇനിയും എന്തെല്ലാം വിളമ്പും ?..

Sunday, January 8, 2012

Siby Sebastian: ചിറ്റിലപ്പള്ളിയാണ് താരം ! ന്യൂസ്‌ മേക്കര്‍ ഓഫ് ദി ...

Siby Sebastian: ചിറ്റിലപ്പള്ളിയാണ് താരം ! ന്യൂസ്‌ മേക്കര്‍ ഓഫ് ദി ...: ചിറ്റിലപ്പള്ളിയാണ് താരം ! ന്യൂസ്‌ മേക്കര്‍ ഓഫ് ദി ഇയര്‍ !കരുണ ഉള്ളവര്‍ അറിയട്ടെ ... മനോരമ ന്യൂസ്‌ മേക്കര്‍ ഓഫ് ദി ഇയര്‍ ആയി കൊച്ചൌസപ്പു ചി...

ചിറ്റിലപ്പള്ളിയാണ് താരം ! ന്യൂസ്‌ മേക്കര്‍ ഓഫ് ദി ഇയര്‍ !കരുണ ഉള്ളവര്‍ അറിയട്ടെ ...



ചിറ്റിലപ്പള്ളിയാണ് താരം ! ന്യൂസ്‌ മേക്കര്‍ ഓഫ് ദി ഇയര്‍ !കരുണ ഉള്ളവര്‍ അറിയട്ടെ ...
മനോരമ ന്യൂസ്‌ മേക്കര്‍ ഓഫ് ദി ഇയര്‍ ആയി കൊച്ചൌസപ്പു ചിറ്റില പ്പള്ളിയെ കാരുണ്യത്തെ
സ്നേഹിച്ച ജനം തിരഞ്ഞെടുത്തു . ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലി കുട്ടിയും , എന്നിവരെ വ്യക്തമായ മാര്‍ജിനില്‍ തോല്‍പ്പിച്ചാണ്
കൊച്ചൌസപ്പു വിജയം നേടിയത് . മനോരമ വളര്‍ത്തിയ ഉമ്മന്‍ ചാണ്ടിക്ക് മനോരമയുടെ ന്യൂസ്‌ മേക്കര്‍ അവാര്‍ഡു കൊടുക്കാത്തതില്‍
എനിക്ക് അല്പം കുണ്ടിതം ഉണ്ട് . ജില്ല ജില്ലാന്തരം രാത്രികളെ പകലാക്കി 'ജനസമ്പര്‍ക്ക 'ഘോഷ യാത്ര നടത്തി ' പതിനായിരങ്ങള്‍ക്ക് സ്വാന്തനം , തലോടല്‍ , നല്‍കിയിട്ടും , മൈതാനങ്ങള്‍ നിറയെ എത്തുന്ന ജനങ്ങളുടെ ഹര്‍ജികള്‍ മുഴുവന്‍ ഉറങ്ങാതെ , ഉണ്ണാതെ
തീര്‍പ്പ് ആക്കിയിട്ടും കേരളത്തിലെ ഈ ജനകീയ നേതാവിന് വോട്ടു ചെയ്യാന്‍ എന്തെ ജനം മടിച്ചു ?..എന്തുകൊണ്ട് കൊച്ചൌസപ്പു വിജയിച്ചു ?
എന്തെ കഴിഞ്ഞ കുറെ മാസങ്ങളായി ഇന്ത്യയില്‍ ഉള്ള ഒട്ടു മിക്ക ചാനലുകളിലും നിറഞ്ഞു നിന്ന കുഞ്ഞാലി കുട്ടി വിജയിക്കഞ്ഞത് ?..
സിനിമാ ഫാന്സുകള്‍ എന്തെ സലിം കുമാറിനെ കൈവിട്ടു ?..
ചിറ്റിലപ്പള്ളി വിജയിച്ചതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു ..കാരണം ഞാന്‍ ഒരു വോട്ടു ചെയ്തു ..വോട്ടു ചെയ്യാന്‍ എളിയ
കാമ്പയിന്‍ നടത്തുകയും ചെയ്തു ..എന്തിനു വേണ്ടി കരുണ ക്ക് വേണ്ടി ..സഹ ജീവികളുടെ ജീവനുവേണ്ടി സ്വയം
മാതൃക ആയ ഈ കോടീശ്വരന്‍, സ്വന്തം വൃക്ക ദാനം ചെയ്തു മനുഷ്യ സ്നേഹത്തിന്റെ ഉതാത്ത മാതൃക ആണ് , ആ നന്മ നാം അന്ഗീകരിക്കണം . ആ കാരുണ്യ ത്തിനാണ് വിജയം
അതില്‍ നാം ആഹ്ലാതിക്കണം ..
രാഷ്ട്രീയത്തിനും ..കലക്കും , മീതെ കരുണ വറ്റാത്ത ഒരു സമുഹം എല്ലാം നോക്കി കാണുന്നു എന്നതിന് തെളിവാണ് ചിറ്റിലപ്പള്ളിയുടെ വിജയം ..ആ വിജയത്തില്‍ ഒരു അങ്ങമാകാനും ..കഴിഞ്ഞതില്‍ നമുക്ക് അഭിമാനിക്കാം ..
ആയിരങ്ങളുടെ , പതിനായിരങ്ങളുടെ ഹര്‍ജികളില്‍ തീര്‍പ്പ് ആക്കുന്നതോ , അതില്‍ ഉണ്ണാ വ്രതം എടുത്താലോ രാഷ്ട്രീയ തൊഴിലാളികള്‍ ആയി മാത്രമേ ജനം കരുതൂ .. കിട്ടുന്ന ക്ലിക്ക് ചെയ്യുന്ന പണി ..അല്ലാതെ അവിടെ 'കരുണ ' ഉണ്ട് എന്ന് ജനം കരുതുന്നില്ല ..ഒരുപ്പാട്‌ കാര്യങ്ങള്‍ ചെയ്യാതെ ഉദാത്തമായ ഒരു നന്മ ചെയ്തു കേരള ജനതയ്ക്ക് മാതൃക ആയ കൊച്ചൌസപ്പു
ചിറ്റില പ്പള്ളിക്ക് ആശംസകള്‍ ..ഈ മനുഷ്യ സ്നേഹിക്കു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്ക്കും നന്ദി ! ..പരാജയ പെട്ട എല്ലാ രാഷ്ട്രീയ
ഉമ്മന്‍ ചാണ്ടിക്കും ,കുഞ്ഞാലി ഇക്കാക്കും ,സലിം കുമാര്‍ സഹോദരനും ..ഇനിയും മത്സരിക്കാന്‍ അവസരം ഉണ്ടാകട്ടെ എന്നും ആശംസിക്കുന്നു ..

Wednesday, January 4, 2012

അബ്‌ദുള്ളക്കുട്ടി എന്നും 'അത്ഭുത 'കുട്ടി ..






അബ്‌ദുള്ളക്കുട്ടി എന്നും 'അത്ഭുത 'കുട്ടി .
കഴിഞ്ഞ ദിവസങ്ങളില്‍ അബ്ദുള്ള കുട്ടി എം എല്‍ എ പത്ര താളുകളില്‍
നിറഞ്ഞു നില്കയായിരുന്നു . കണ്ണൂര്‍ ഡി സി സി പ്രസിഡന്റ്‌ വിജയ രാഘവന്‍ മാസ്റ്ററും ഡി സി സി യും അബ്ദുള്ള കുട്ടി ക്ക് എതിരെ പ്രസ്താവനയും ആയി രംഗത്ത് വരുകയും , അബ്ദുള്ള
കുട്ടി ''മിതത്വം പാലിക്കണമെന്ന് ..അബ്ദുള്ള കുട്ടി സിപിഎം ശൈലി ഉപയോഗിക്കുന്നു എന്നും ആണ് വാര്‍ത്തകളില്‍ നിറഞ്ഞത്‌ . ഈ സംഭവത്തെ എട്ടു പിടിച്ചു സുധാകരന്‍ എം പി യുടെ വാര്‍ത്താ പരാമര്‍ശവും വന്നപ്പോള്‍ സംഭവം കൊഴുത്തു . സുധാകരനുമായി അബ്ദുള്ള കുട്ടി പിണങ്ങി , സ്വരച്ചേര്‍ച്ച ഇല്ലാ , അബ്ദുള്ള കുട്ടി കോണ്‍ഗ്രസ്‌ വിട്ടു സിപിഎം പാര്‍ട്ടിയിലേക്ക് അടുക്കുന്നു എന്നും വാര്‍ത്തകള്‍ തീപൊരി പോലെ പടര്‍ന്നു ..അബ്ദുള്ള കുട്ടിയെ
വലയിലാക്കാന്‍ സിപിഎം ശ്രമിക്കുന്നു എന്നാ ഒരു വാര്‍ത്ത‍ പിന്കുത്തു ആയി കടന്നു വന്നതും അങ്ങ് സ്ഥലസ്ഥാനത്തു വാര്‍ത്ത‍ കൊഴുത്തതും
ശ്രീമാന്‍ ചെന്നിത്തല നേതാവും , ഞാണി മേല്‍ കളി നടത്തുന്ന ഉമ്മന്‍ ചായനും ഉറക്കം വിട്ടു ഞെട്ടി ഉണര്‍ന്നു . സംഗതി പുലിവാല്‍ ആകും ..
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഭരണ സ്തംബനമോ , തന്റെ ഒറ്റയാന്‍ ജന 'സമ്പര്‍ക്ക 'മഹോല്സവമോ , മാണി , ജോസഫ്‌ ഹൈ ജാക്ക് ചെയ്യുന്നതോ
, പിള്ള യുടെ മരുമോനെ ചീഫ് സെക്രടറി ആക്കി , വിവാദം ..വിവാദം എല്ലാം എന്ത് ..ഒരു പാട് സ്വപ്‌നങ്ങള്‍ ഇനിയും ..അതിനിടയില്‍
ഈ മന്ത്രി സഭ താഴെ പോയാല്‍ ?. രണ്ടു എന്നാ മാജിക്ക് നമ്പരില്‍ അള്ളിപ്പിടിചിരിക്കയാ ..ഇനി പിറവത്ത് തോറ്റാലും..ഒന്ന് എന്നാ മാന്ത്രിക നമ്പര്‍ ഉണ്ടല്ലോ എന്ന് ആശ്വാസത്തില്‍ ആണ് അല്പം എങ്കിലും ഈ 'പൊറാട്ട് '' നാടകത്തില്‍ ഉറങ്ങുന്നത് ..
അന്നേരം ഈ സുധാകരനും ..അബ്ദുള്ള കുട്ടിയും ..എന്റെ മനോരമ ദൈവങ്ങളെ എങ്ങിനെ ഈ പേടി സ്വപ്നം മായിക്കും ?
വാക്കിനു ഉറപ്പു ...ഉടന്‍ തന്നെ രമേശ്‌ ജി യും സുതാകര്‍ജി യും എല്ലാം രംഗത്ത് വന്നു ..പറഞ്ഞ വാക്കുകള്‍ ഒന്ന്
മയപ്പെടുത്തി ....!രണ്ടായിരത്തി പത്തു സെപ്റ്റംബര്‍ പതിനാലിന് '' ഈ അത്ഭുത കുട്ടി '' നിങ്ങള്‍ എന്നെ കൊണ്ഗ്രെസ്സ് ആക്കി '' എന്ന ജീവചരിത്രം എഴുതി ..അതുപോലെ മറ്റൊരു പുസ്തക പ്രകാശനവും , വിസ്മയ പാര്‍ക്കിനോടുള്ള ''മൃദു സമീപനവും ആണ് ഈ പഴയ പ്രതിക്രിയാ ..വിപ്ലവ കാരിയോടുള്ള ഇപ്പോഴുള്ള എതിര്‍പ്പിനു തുടക്കം ..
പിന്‍ കുത്ത് - വെടക്കാക്കി വശത്താക്കാള്‍ എന്ന് കെ എസ് ന്റെ എതിരാളികള്‍ രഹസ്യം പറയുന്നു ....
നോക്ക് ഇന്ന് വന്ന വാര്‍ത്തകളില്‍ ഈ വിഷയം എങ്ങനെ ഡി വേര്ട്ടു ചെയ്തു എന്ന് ...!അതുപോലെ തന്നെ ഈ വിഷയം സിപിഎം എങ്ങനെ നോക്കി കാണുന്നു എന്നും കാത്തിരുന്നു കാണാം ..

അബ്‌ദുള്ളക്കുട്ടിയുടെ നിലപാട്‌ അച്ചടക്ക ലംഘനമല്ലെന്ന്‌ ചെന്നിത്തല വിസ്‌മയാ പാര്‍ക്കിനെകുറിച്ച്‌ എ.പി അബ്‌ദുള്ളക്കുട്ടി എം.എല്‍.എ നടത്തിയ പ്രസ്‌താവന അച്ചടക്ക ലംഘനമല്ലെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല. എം.എല്‍.എ എന്ന നിലയില്‍ വികസന പ്രവര്‍ത്തകനങ്ങളില്‍ സ്വന്തം അഭിപ്രായം പറയുക മാത്രമാണ്‌ അബ്‌ദുള്ളക്കുട്ടി ചെയ്‌തത്‌. അബ്‌ദുള്ളക്കുട്ടിയെക്കുറിച്ച്‌ കെ.സുധാകരന്‍ എം.പിയുടെ പ്രസ്‌താവന തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. അബ്‌ദുള്ളക്കുട്ടിയും സുധാകരനും തമ്മില്‍ പ്രശ്‌നമൊന്നുമില്ലെന്നും ചെന്നിത്തല പറഞ്ഞു.
സി.പി.എം നേതൃത്വത്തിലുള്ള വിസ്‌മയാ പാര്‍ക്കില്‍ ചടങ്ങില്‍ പങ്കെടുത്ത്‌ പാര്‍ക്കിനെ പ്രകീര്‍ത്തിച്ച അബ്‌ദുള്ളക്കുട്ടിക്കെതിരെ കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ്‌ പി.കെ വിജയരാഘവനാണ്‌ ആദ്യം രംഗത്തെത്തിയത്‌. അബ്‌ദുള്ളക്കുട്ടിയുടെ ആത്മകഥയില്‍ സി.പി.എമ്മിനോട്‌ ചായ്‌വ് പ്രകടിപ്പിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി കണ്ണൂര്‍ കോണ്‍ഗ്രസില്‍ അബ്‌ദുള്ളക്കുട്ടിക്കെതിരെ കലാപക്കൊടി ഉയര്‍ന്നിരിക്കേയാണ്‌ ചെന്നിത്തലയുടെ പ്രസ്‌താവനഅബ്‌ദുള്ളക്കുട്ടിയുടെ അഭിപ്രായം വ്യക്‌തിപരം: സുധാകരന്‍വികസനത്തെക്കുറിച്ചുള്ള അബ്‌ദുള്ളക്കുട്ടിയുടെ അഭിപ്രായം വ്യക്‌തിപരമാണെന്നു കെ.സുധാകരന്‍ എം.പി. അബ്‌ദുള്ളക്കുട്ടി നടത്തിയ പരാമര്‍ശം ഗുരുതരമായ തെറ്റായി കാണുന്നില്ല. എങ്കിലും അബ്‌ദുള്ളക്കുട്ടി മിതത്വം പാലക്കേണ്ടതായിരുന്നു. വിസ്‌മയ പാര്‍ക്ക്‌ സംബന്ധിച്ചു ഡി.സി.സി. പ്രസിഡന്റ്‌ പി.കെ. വിജയരാഘവന്‍ പറഞ്ഞതാണ്‌ കോണ്‍ഗ്രസിന്റെ നയം. വിസ്‌മയ പാര്‍ക്കിന്റെ മഴവെള്ള സംഭരണിയെ അബ്‌ദുള്ളക്കുട്ടി പ്രകീര്‍ത്തിച്ചതില്‍ തെറ്റൊന്നും കാണുന്നില്ല. ഇതു മോശമാണെന്ന്‌ ഇതുവരെ ആരും പറഞ്ഞിട്ടില്ല. മാതൃകയാക്കേണ്ട ഒന്നു തന്നെയാണിത്‌. സമുന്നത ചില കോണ്‍ഗ്രസ്‌ നേതാക്കള്‍വരെ ചിലപ്പോള്‍ പാര്‍ട്ടി നയത്തിന്‌ എതിരായി സംസാരിച്ചിട്ടുണ്ടെന്നും സുധാകരന്‍ ന്യായീകരിച്ചു. സി.പി.എം. നിയന്ത്രണത്തിലുള്ള അമ്യൂസ്‌മെന്റ്‌ പാര്‍ക്കിലെ മഴവെള്ള സംഭരണിയെ പുകഴ്‌ത്തി സംസാരിച്ച കണ്ണൂര്‍ എം.എല്‍.എമായ അബ്‌ദുള്ളക്കുട്ടിയുടെ നിലപാടിനെതിരേ കഴിഞ്ഞ ദിവസം ഡി.സി.സി.പ്രസിഡന്റ്‌ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ്‌ ഇന്നലെ ജില്ലാ സ്‌കൂള്‍ യുവജനോല്‍സവം ഉദ്‌ഘാടനം ചെയ്യാനെത്തിയ കെ.സുധാകരന്‍ എം.പി. മാധ്യമങ്ങളോടു അബ്‌ദുള്ളക്കുട്ടിയെ അനുകൂലിച്ചു സംസാരിച്ചത്‌.അബ്‌ദുള്ളക്കുട്ടി വിവാദം കണ്ണൂര്‍ പാര്‍ട്ടിയില്‍ പുതിയ വിഭാഗീയതയ്‌ക്ക് ആക്കം കൂട്ടും

പാര്‍ട്ടിയുടെ വേലി ചാടിയ എ.പി. അബ്‌ദുള്ളക്കുട്ടിക്കു പാര്‍ട്ടി വേദിയില്‍തന്നെ പരവതാനിയൊരുക്കിയെന്ന വിവാദം പതിമൂന്നിനു പയ്യന്നൂരില്‍ ആരംഭിക്കാനിരിക്കുന്ന സി.പി.എം. ജില്ലാ സമ്മേളനത്തെ ഇളക്കിമറിക്കും. ഔദ്യോഗികപക്ഷത്തെ ഒരുവിഭാഗത്തിനിതു കരുത്തു പകരുകയും ചെയ്യും.
വിവാദം സി.പി.എം. സമ്മേളനത്തില്‍ നിര്‍ണായകമാകും. അബ്‌ദുള്ളക്കുട്ടിയുടെ പാര്‍ട്ടിയില്‍നിന്നുള്ള പോക്ക്‌ കണ്ണൂര്‍ കോട്ടയില്‍ സി.പി.എമ്മിനു കനത്ത തിരിച്ചടിയാണുണ്ടാക്കിയിരുന്നത്‌. യു.ഡി.എഫ്‌. പാളയത്തിലെത്തി എം.എല്‍.എ. ആയപ്പോള്‍ അബ്‌ദുള്ളക്കുട്ടിയെ പല പാര്‍ട്ടി നേതാക്കളും അംഗീകരിച്ചിരുന്നില്ല. നേരത്തേ രഹസ്യമായി അംഗീകരിച്ച ചില നേതാക്കളാകട്ടെ അബ്‌ദുള്ളക്കുട്ടിയെ പരസ്യമായി അംഗീകരിക്കുന്ന എന്ന നിലയിലേക്കെത്തുകയും ചെയ്യുന്നു കാര്യങ്ങള്‍. ഇതാണു പാര്‍ട്ടിയില്‍ പുതിയ ധ്രുവീകരണത്തിന്‌ ആക്കം കൂട്ടുക.
അബ്‌ദുള്ളക്കുട്ടിയെ പാര്‍ട്ടി വേദിയില്‍ അതിഥിയാക്കിയതിനെതിരേ കടുത്ത എതിര്‍പ്പിലാണു ജില്ലയിലെ പ്രമുഖ കേന്ദ്രക്കമ്മിറ്റിയംഗം. അബ്‌ദുള്ളക്കുട്ടിയെ അംഗീകരിക്കാന്‍ ജില്ലയിലെ ഭൂരിപക്ഷം പാര്‍ട്ടി അണികള്‍ക്കും പ്രവര്‍ത്തകര്‍ക്കും സാധിക്കുന്നില്ലെന്ന കാര്യവും അദ്ദേഹത്തോടൊപ്പമുള്ളവര്‍ ഉയര്‍ത്തിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള അമ്യൂസ്‌മെന്റ പാര്‍ക്കിന്റെ പുതിയ സംരംഭത്തിന്റെ ഉദ്‌ഘാടന ചടങ്ങില്‍ അബ്‌ദുള്ളക്കുട്ടിയെ പങ്കെടുപ്പിച്ചത്‌ ശരിയായില്ല. പാര്‍ട്ടി നേതൃത്വം പുകഞ്ഞകൊള്ളിയാണ്‌ അബ്‌ദുള്ളക്കുട്ടിയെന്ന്‌ അണികളോടു വിശദീകരിക്കുമ്പോഴും ഇപ്പോഴും പാര്‍ട്ടിയിലെ ചില ഉന്നത നേതാക്കള്‍ക്ക്‌ കണ്ണൂര്‍ എം.എല്‍.എകൂടിയായ അബ്‌ദുള്ളക്കുട്ടിയോടുള്ള അടുത്ത ബന്ധത്തിന്റെ വ്യക്‌മായ സൂചനയായിട്ടാണ്‌ ഇക്കൂട്ടര്‍ ഈ സംഭവങ്ങളെ കാണുന്നത്‌. ഇതായിരിക്കും ജില്ലയിലെ പോളിറ്റ്‌ബ്യൂറോ അംഗമായ നേതാവിനെതിരേ കേന്ദ്ര കമ്മിറ്റിയംഗം നേതൃത്വം കൊടുക്കുന്ന വിഭാഗം ആയുധമാക്കുക.
മുന്‍ എല്‍.ഡി.എഫ്‌. സര്‍ക്കാറിന്റെ കാലത്ത്‌ കണ്ണൂര്‍ എം.എല്‍.എമായ എ.പി.അബ്‌ദുള്ളക്കുട്ടിയെ സി.പി.എം.മന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍നിന്നു മാറ്റി നിര്‍ത്താന്‍ പ്രോട്ടക്കോള്‍ വരെ ലംഘിച്ചായിരുന്നു പ്രോഗ്രാം നോട്ടീസ്‌ പാര്‍ട്ടി നേതൃത്വത്തിന്റെ ഒത്താശയോടെ തയാറാക്കിയിരുന്നത്‌. തന്നെ അധ്യക്ഷ സ്‌ഥാനത്തുനിന്നും ബോധപൂര്‍വ്വം നീക്കി നിര്‍ത്തുന്നുവെന്ന്‌ അബ്‌ദുള്ളക്കുട്ടിതന്നെ സ്‌പീക്കര്‍ക്ക്‌ പരാതി നല്‍കുകയും ചില ചടങ്ങുകള്‍ ബഹിഷ്‌കരിക്കുകയും ചെയ്‌തിരുന്നു. അതേ അബ്‌ദുള്ളക്കുട്ടിയെ ഇപ്പോള്‍ പാര്‍ട്ടി നിയന്ത്രണത്തിലുള്ള വിസ്‌മയ പാര്‍ക്കിന്റെ ചടങ്ങിലേക്കു വിളിച്ചത്‌ ചില നേതാക്കളുടെ അറിവോടുകൂടിതന്നെയാണെന്നാണ്‌ ഒരു വിഭാഗത്തിന്റെ വാദം. പരിപാടിയില്‍നിന്നും ജില്ലാ സെക്രട്ടറി പി.ജയരാജനും സംസ്‌ഥാന സെക്രട്ടറിയേറ്റംഗം എം.വി. ഗോവിന്ദനും വിട്ടു നിന്നുവെങ്കിലും സമ്മേളനത്തില്‍ സെക്രട്ടറിക്ക്‌ ഇതിനു വിശദീകരണം നല്‍കേണ്ടിവരും. കണ്ണൂരിലെ പാര്‍ട്ടിക്ക്‌ കനത്ത തിരിച്ചടി നല്‍കിയ അബ്‌ദുള്ളക്കുട്ടിയെ വിസ്‌മയ പാര്‍ക്കിന്റെ വികസനം ലക്ഷ്യമാക്കിയാണ്‌ എം.എല്‍.എ. എന്ന നിലയില്‍ ചടങ്ങിലേക്കു ക്ഷണിച്ചതെന്ന വിശദീകരണമൊന്നും പാര്‍ട്ടി അണികള്‍ക്കോ ഒരു വിഭാഗം നേതാക്കള്‍ക്കോ സ്വീകാര്യമായിരിക്കില്ല. പാര്‍ട്ടിയിലൂടെ എല്ലാം നേടിയിട്ട്‌ അവസാനം പാര്‍ട്ടിയെ അവമതിച്ചുകൊണ്ട്‌ പുതിയ ലാവണത്തില്‍ ചേക്കേറിയ യുവ നേതാവിനെതിരേ അണികള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പിന്റെ മാപിനിയില്‍ ഇപ്പോഴും കുറവൊന്നും വന്നിട്ടില്ല. ഇക്കാര്യം ജില്ലാ നേതൃത്വത്തിന്‌ അറിയാമെങ്കിലും ഇപ്പോള്‍ നിലപാട്‌ മാറ്റിയത്‌ എന്തിനെന്ന ചോദ്യമാണ്‌ കണ്ണൂര്‍ പാര്‍ട്ടിയില്‍ ഉയരുന്നത്‌.
അബ്‌ദുള്ളക്കുട്ടിയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചില്ലെന്ന്‌ കെ.സുധാകരന്‍കൊച്ചി: വിസ്‌മയ പാര്‍ക്ക്‌ പ്രസ്‌താവനയുടെ പേരില്‍ എ.പി.അബ്‌ദുള്ളക്കുട്ടി എംഎല്‍എയെ പാര്‍ട്ടിയില്‍ ആരും ഒറ്റപ്പെടുത്തില്ലെന്ന്‌ കെ.സുധാകരന്‍ എംപി. വിസ്‌മയ പാര്‍ക്കിന്റെ കാര്യത്തില്‍ സ്വതന്ത്രമായി അഭിപ്രായം പറയാന്‍ എംഎല്‍എ എന്ന നിലയില്‍ അബ്‌ദുള്ളക്കുട്ടിക്ക്‌ സ്വാതന്ത്രമുണ്ട്‌. അബ്‌ദുള്ളക്കുട്ടിയുടെ പ്രസ്‌താവന അദ്ദേഹത്തിന്റെ വ്യക്‌തിപരമായ അഭിപ്രായമാണ്‌. താനും അബ്‌ദുള്ളക്കുട്ടിയും തമ്മില്‍ അഭിപ്രായഭിന്നതല്ല. കണ്ണൂരില്‍ സി.പി.എമ്മിനെ നേരിടന്‍ തന്നെയാണ്‌ അബ്‌ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ കൊണ്ടുവന്നതെന്നും സുധാകരന്‍ കൊച്ചിയില്‍ പറഞ്ഞു

മാണി സാറിനെ കുട്ടു പിടിച്ചു ഈ സര്‍ക്കാര്‍ വണ്ടി ഒന്ന് വലിച്ചു താഴെ ഇടാന്‍ ഇനി അടുത്ത വിവാദം കുത്തി പോക്കാന്‍ ..രാജ്യ സഭാ തിരെഞ്ഞെടുപ്പ് വരണം ..പണ്ട് കൊടോത്തിനെ വെച്ച് ലീഡര്‍ കളിച്ച കളി ..അതിലുടെ
തകര്‍ന്ന കൊണ്ഗ്രെസ്സ് ഇനിയും മുരടിക്കുമോ ?..കാത്തിരുന്നു കാണാം .