Monday, July 30, 2012

Siby Sebastian: ടി വി രാജേഷ് എം എല്‍ എ 'കുറ്റവാളിയോ '....?

Siby Sebastian: ടി വി രാജേഷ് എം എല്‍ എ 'കുറ്റവാളിയോ '....?: ടി വി രാജേഷ്‌ എം എല്‍ എ ഷുക്കൂര്‍ വധ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എങ്കില്‍ പ്രതി ചേര്‍ക്കാം ..അര്‍ഹമായ  ശിക്ഷ കിട്ടാന്‍ നടപടികള്‍ എടുക...

ടി വി രാജേഷ് എം എല്‍ എ 'കുറ്റവാളിയോ '....?

ടി വി രാജേഷ്‌ എം എല്‍ എ ഷുക്കൂര്‍ വധ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എങ്കില്‍ പ്രതി ചേര്‍ക്കാം ..അര്‍ഹമായ 
ശിക്ഷ കിട്ടാന്‍ നടപടികള്‍ എടുക്കാം ,.. പക്ഷെ അദേഹം ഈ കേസില്‍ നിരപരാധി ആണ് എങ്കില്‍ ,വളര്‍ന്നു വരുന്ന 
ഒരു പൊതു പ്രവര്‍ത്തകന്‍ എന്നാ നിലയില്‍ അദേഹത്തോട് ചെയ്യുന്ന ക്രൂരതയും , തിരുത്താനാവാത്ത തെറ്റും ആയിരിക്കും 
നമ്മുടെ നിയമ വ്യവസ്ഥ ചെയ്യുന്നത് ..വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉണ്ട് എങ്കിലും എതിര്‍ പാര്‍ട്ടിയിലെ അങ്ങത്തെ
' തെറ്റ് ചെയ്യാതെ' ഇല്ലാ യിമ ചെയ്യാന്‍ ശ്രമിക്കുന്നത് 'മനുഷ്യത്വ രഹിതം ആണ് !...അല്ലെ ?..
.
അരിയിലില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെയും ടി.വി രാജേഷ്‌ എംഎല്‍എയെയും പ്രതിചേര്‍ത്തേക്കുമെന്ന്‌ സൂചന. ഗൂഡാലേചന കുറ്റം ചുമത്തിയാണ്‌ ഇരുവരേയും പ്രതികളാക്കുക. അന്വേഷണസംഘം ഇന്ന്‌ രാജേഷിനെ ചോദ്യം ചെയ്‌തതില്‍ നിന്ന്‌ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌. രാജേഷിന്റെ മൊഴിയിലെ വൈരുധ്യങ്ങളാണ്‌ ഇരുവരെയും പ്രതിചേര്‍ക്കാന്‍ അന്വേഷണസംഘത്തെ പ്രേരിപ്പിച്ചത്‌. 

രാജേഷിന്റെ മൂന്നു മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ 75 ചോദ്യങ്ങളാണ്‌ അന്വേഷണ സംഘം ചോദിച്ചത്‌. ആദ്യം ചോദ്യങ്ങളോട്‌ കാര്യമായി പ്രതികരിക്കാത്ത രാജേഷിന്റെ മൊഴിയില്‍ അവസാന ഘട്ടത്തിലെത്തിയപ്പോള്‍ വൈരുധ്യം പ്രകടമായിരുന്നു. അതിനിടെ, പി.ജയരാനെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. മറ്റെന്നാള്‍ ചോദ്യം ചെയ്യലിനെത്താന്‍ ജയരാജന്‌ നോട്ടീസും നല്‍കിക്കഴിഞ്ഞു.
ഒരു പക്ഷെ ,പി ജയരാജന്‍ എന്ന സിപിഎം നേതാവിന്റെ കൂടെ യാത്ര ചെയ്തു എന്ന കാരണം കൊണ്ട് ആ കൊലപാതകത്തില്‍
പി ജയരാജന് പങ്ക് ഉണ്ട് എങ്കിലും  , ആ കൊലപാതകത്തില്‍ സിപിഎം നേതാവ് എന്ന നിലയില്‍ പി ജയരാജന്‍ ഗൂഡാ ലോചന
നടത്തി എങ്കിലും ..ഇതില്‍ ഒന്നും ടി വി രാജേഷ് നു മനസറിവ് ഇല്ലാതിരിക്കുകയും ..കൂടെ യാത്ര ചെയ്തു എന്ന ഒരേ കാരണത്താല്‍
'കുറ്റവാളി' എന്ന് മുദ്ര കുത്തുന്നത് ശരിയാണോ ?.. ശരിയായിരിക്കുമോ ?...
അങ്ങനെ കുറ്റവാളി അല്ലെങ്കില്‍ ഇദേഹത്തെ  കേന്ദ്രീകരിച്ചു നടക്കുന്ന അന്യോഷണവും
മാധ്യമ വിശകലനവും ,വിചാരണയും  'രാഷ്ട്രീയമായി ' ഈ ചെറുപ്പക്കാരനെ തകര്‍ക്കാനുള്ള രാഷ്ട്രീയ
നേതൃത്വത്തിന്റെ ...ഒരു പക്ഷെ സ്വന്തം പാര്‍ട്ടിയിലോ എതിര്‍ പാര്‍ട്ടിയിലോ ഉള്ളവരുടെ ഗൂഡാ ലോചന
ആണ് എങ്കില്‍ അത് ഈ യ്വവ്വനത്തോട് ചെയ്യുന്ന ക്രൂരത ആകില്ലേ ?....
പട്ടുവം അരിയിലില്‍ പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരേ ആക്രമണമുണ്ടായതിനു പിന്നാലെയാണു ഷുക്കൂര്‍ കൊല്ലപ്പെട്ടത്‌. നേതാക്കളെ ആക്രമിച്ചതിനു പ്രതികാരമായി ഗൂഢാലോചന നടത്തി ഷുക്കൂറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണു പോലീസിന്റെ കണ്ടെത്തല്‍. ഇതുവരെ അറസ്‌റ്റിലായ 27 പേര്‍ നല്‍കിയ മൊഴിയുടെ അടിസ്‌ഥാനത്തില്‍ ഗൂഢാലോചനയെക്കുറിച്ച്‌ ആശുപത്രിയിലുണ്ടായിരുന്ന ഇരുവര്‍ക്കും അറിയാമായിരുന്നുവെന്നാണ്‌ പോലീസിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്‌ഥാനത്തിലായിരുന്നു നേതാക്കളെ ചോദ്യം ചെയ്‌തത്‌. നേരത്തെ പിടിയിലായ സിപിഎം നേതാവ്‌ അരിയിലില്‍ ബാബു, യു.വേണു എന്നിവരെ ചോദ്യം ചെയ്‌തതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു.

ആയിരം കുറ്റവാളികള്‍ രക്ഷ പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടുന്നത് -----......?...???
നമുക്ക് സ്വയം ചോദിക്കാം !...ഉത്തരം കിട്ടുമോ ?...