Sunday, February 5, 2012

കര്‍ത്താവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല , ഇവരോട് ഷമിക്കേണമേ

കര്‍ത്താവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല , ഇവരോട് ഷമിക്കേണമേ !
...ഈശോ, ഈശോമിശിഹാ, യേശു ക്രിസ്തു എന്നൊക്കെ അറിയപ്പെടുന്ന യേശു മിക്ക ക്രിസ്ത്യാനികളും ദൈവത്തിന്റെ അവതാരമായി കരുതുന്നതും മറ്റു പല മതങ്ങളിലും പ്രധാന്യമുള്ളതുമായ വ്യക്തിയാണ്‌. യേശു ക്രിസ്തു എന്ന് പൊതുവായി ഇദ്ദേഹം അറിയപ്പെടുന്നെങ്കിലും ക്രിസ്തു എന...്നത്‌ പേരിന്റെ ഭാഗമല്ല. അഭിഷിക്തൻ എന്നർത്ഥമുള്ള ക്രിസ്തു എന്ന വാക്ക് യേശു എന്ന നാമത്തിനൊപ്പം ക്രിസ്ത്യാനികൾ ഉപയോഗിച്ചു വരുന്ന സ്ഥാനപ്പേരാണ്. ക്രിസ്തുമത വിശ്വാസ പ്രകാരം യേശു പഴയനിയമത്തിൽ ഇസ്രയേൽ ജനതയ്ക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന മിശിഹായും ലോകരക്ഷക്കായി മനുഷ്യാവതാരമെടുത്ത ദൈവപുത്രനുമാണ്‌. ക്രിസ്തീയ വിശ്വാസം കേന്ദ്രീകരിച്ചിരിക്കുന്നത്‌ യേശുവിന്റെ കുരിശിലെ മരണത്തിലും അതുവഴി സാധിച്ചെടുത്തതായി വിശ്വസിക്കപ്പെടുന്ന മനുഷ്യകുലത്തിന്റെ രക്ഷയിലുമാണ്. യേശുവിനേക്കുറിച്ചുള്ള മറ്റു ക്രിസ്തീയ വിശ്വാസങ്ങളിൽ പ്രധാനപ്പെട്ടവ അദ്ദേഹം പുരുഷേച്ഛയിൽ നിന്നല്ലാതെ ജനിച്ചവനും അനേകം അത്ഭുതങ്ങള്‍ പ്രവർത്തിച്ചവനും സഭാസ്ഥാപനം നടത്തിയവനും മരണശേഷം ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗാരോഹണം ചെയ്തവനും അവസാന നാളിൽ വീണ്ടും വരാനിരിക്കുന്നവനുമാണെന്നതാണ്‌. യേശുവിനെ പറ്റി മേല്‍ പറഞ്ഞതും ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നതുമായ വസ്തുതകള്‍ മാര്‍ക്സിസ്റ്റുകള്‍ അംഗീകരിക്കുകയില്ല. അതായത് യേശു, ദൈവപുത്രന്‍ ആണെന്നോ ക്രൂശിതന്‍ ആയതിന് ശേഷം ഉയര്‍ത്തെഴുന്നേറ്റുവെന്നോ ലോകാവസാനത്തില്‍ വീണ്ടും സമാഗതന്‍ ആവുമെന്നോ ലോകത്തിലെ എല്ലാ ക്രിസ്ത്യാനികളെ പോലെ മാര്‍ക്സിസ്റ്റുകാര്‍ വിശ്വസിക്കുകയില്ല. മാര്‍ക്സിസ്റ്റുകാര്‍ക്ക് യേശു എന്നാല്‍ കേവലം ഒരു മനുഷ്യന്‍ മാത്രവും പോരാളി മാത്രവുമാണ്. ഏറിയാല്‍ മറ്റ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് വിപ്ലവകാരികള്‍ക്ക് മേലെ ഒരു സ്ഥാനം യേശുവിന് കല്പിച്ചുകൊടുക്കാന്‍ കേരളത്തിലെ മാര്‍ക്സിസ്റ്റുകള്‍ തയ്യാറായേക്കും. ഇത് തന്നെ പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും അംഗീകരിക്കുമോ എന്നറിയില്ല.ക്രിസ്ത്യാനികള്‍ക്ക് യേശു ദൈവത്തിന്റെ സന്ദേശവാഹകനും ബൈബിള്‍ അവരുടെ പ്രാമാണികഗ്രന്ഥവുമാണ്. അത്പോലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് കാറല്‍ മാര്‍ക്സ് സൈദ്ധാന്തികനും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ അവരുടെ പ്രാമാണിക ഗ്രന്ഥവുമാണ്. കമ്മ്യൂണിസ്റ്റുകള്‍ ബൈബിള്‍ ഒരിക്കലും അംഗീകരിക്കുകയില്ല. അങ്ങനെ അംഗീകരിച്ചാല്‍ പിന്നെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്തിനാണ്? അപ്പോള്‍ യേശുവും കമ്മ്യൂണിസവും എവിടെയാണ് സന്ധിക്കുന്നത്? ചൂഷണത്തിനെതിരെ പൊരുതി എന്ന് പറയുന്നു. യേശുവിന്റെ ആ പോരാട്ടം കമ്മ്യൂണിസ്റ്റുകള്‍ അംഗീകരിക്കുമോ? ഇത് വരെ സൈദ്ധാന്തികര്‍ പ്രപഞ്ചത്തെ വ്യാഖ്യാനിച്ചിട്ടേയുള്ളൂ, അത് മാറ്റിത്തീര്‍ക്കാന്‍ ഞാന്‍ ഇതാ ഒരു സിദ്ധാന്തം മുന്നോട്ട് വെക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് മാര്‍ക്സ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ അവതരിപ്പിക്കുന്നത്.
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ദാസ്‌ക്യാപിറ്റലും വൈരുദ്ധ്യാധിഷ്ഠിതഭൌതികവാദവും എല്ലാം ദൈവത്തെയും പ്രവാചകന്മാരെയും ഉയര്‍ത്തെഴുന്നേല്‍പ്പിനെയും സ്വര്‍ഗ്ഗരാജ്യത്തെയും അങ്ങനെ മതപരമായ എല്ലാ വിശ്വാസങ്ങളെയും നിരാകരിക്കുന്ന ദര്‍ശനങ്ങളും ചിന്താപദ്ധതിക...ളുമാണ്. ഒരു സത്യക്രിസ്ത്യാനിക്ക് ഒരിക്കലും കമ്മ്യൂണിസത്തെ അംഗീകരിക്കാന്‍ കഴിയില്ല എന്നത്പോലെ തന്നെ ഒരു മാര്‍ക്സിസ്റ്റിന് ഒരിക്കലും യേശുവിനെ ദൈവപുത്രനായോ ഉയര്‍ത്തെഴുന്നേറ്റവനായോ കാ‍ണാന്‍ കഴിയില്ല.സത്യത്തില്‍ ഇപ്പോഴും മാര്‍ക്സിസ്റ്റുകള്‍ അങ്ങനെ കാണുന്നില്ല. അവര്‍ പറയുന്നത് യേശു ഒരു വിമോചനപ്പോരാളിയായിരുന്നു എന്നും അത്കൊണ്ട് ഞങ്ങള്‍ അംഗീകരിക്കുന്നു എന്നുമാണ്. അതായത് ഒരു മതവിഭാഗം ദൈവപുത്രനായോ പ്രവാചകനോ ആയി കരുതുന്ന യേശുവിനെ വിമോചനപ്പോരാളി മാത്രമായ ഒരു മനുഷ്യനായി ഇറക്കിക്കൊണ്ടുവരികയാണ് മാര്‍ക്സിസ്റ്റുകാര്‍ ചെയ്യുന്നത്. ഇത് വിശ്വാസത്തിന്റെ മേലുള്ള ഒരു കടന്നുകയറ്റമാണ്. എന്ത്കൊണ്ടാണ് ഇപ്പോള്‍ ഇത് ഒരു വിവാദമാക്കി നില നിര്‍ത്തുന്നത്?യേശുവും മാര്‍ക്സും ഒന്നാണെന്ന് പറഞ്ഞാല്‍ നാലു വോട്ടു കിട്ടുമോ എന്നു നോക്കാനായിരിക്കണം. അതല്ലാതെ മറ്റ് കാരണങ്ങള്‍ ഒന്നും കാണുന്നില്ല. എന്നാല്‍ യേശുവില്‍ വിശ്വസിക്കുന്ന ആരും ഈ പ്രസ്താ‍വന കേട്ടിട്ട് വോട്ട് ചെയ്യുകയില്ല എന്ന് മാത്രമല്ല, ഒന്നും ചിന്തിക്കാതെ ഇത് വരെ ഇടത്പക്ഷത്തിന് വോട്ട് ചെയ്തിരുന്ന ക്രിസ്ത്യാനികള്‍ വോട്ട് മാറി ചെയ്യാനും മതി. വോട്ടിന് വേണ്ടി ഇങ്ങനെ തരം താഴാമോ എന്ന് ചിന്തിച്ച് ചില നിഷ്പക്ഷവോട്ടുകളും നഷ്ടപ്പെട്ടേക്കാം. ക്രിസ്തുമതം ലോകത്ത് ഒരു പ്രബല മതമാണെങ്കിലും അവര്‍ ലോകത്ത് എവിടെയും ഒരു ക്രിസ്തുമതരാഷ്ട്രം സ്ഥാപിച്ചിട്ടില്ല. അമേരിക്കയും യൂറോപ്പും പോലുള്ള ജനാധിപത്യരാജ്യങ്ങളിലെ ജനതകളില്‍ ഭൂരിഭാഗവും ക്രിസ്തുമത വിശ്വാസികള്‍ ആണല്ലൊ. അതായത് യേശുവോ ബൈബിളോ ക്രിസ്തുരാജ്യങ്ങള്‍ കെട്ടിപ്പടുക്കാന്‍ ആഹ്വാനം ചെയ്യുന്നില്ല. എന്നാല്‍ മാര്‍ക്സ് , സര്‍വ്വരാജ്യത്തൊഴിലാളികളോട് സംഘടിച്ച് തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം ലോകം മൊത്തം സ്ഥാപിക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. സത്യം പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റുകളുടെ പണി അതാണ്. വിപ്ലവത്തിനുള്ള ആത്മനിഷ്ഠവും ഭൌതികനിഷ്ഠവുമായ സാഹചര്യങ്ങള്‍ ഒരുക്കുക. എന്നിട്ട് വിപ്ലവം നടത്തി തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഭരണകൂടം സ്ഥാപിക്കുക. ഒടുവില്‍ ഭരണകൂടം കൊഴിയിപ്പിച്ച് ശാ‍സ്ത്രീയ കമ്യൂണിസ്റ്റ് സമൂഹം സൃഷ്ടിക്കുക. ഇതിനാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും മാര്‍ക്സിസ്റ്റുകാരും നിലനില്‍ക്കുന്നത്. അങ്ങനെയല്ലെങ്കില്‍ അവര്‍ മാര്‍ക്സിസം തള്ളിപ്പറയണം. എന്നിട്ട് മാര്‍ക്സിനേക്കാ‍ളും വലിയ വിമോചനപ്പോരാളി യേശുവാണ്. അത്കൊണ്ട് ഞങ്ങള്‍ യേശുവിന്റെ പിന്നില്‍ അണിനിരക്കുന്നു എന്ന് പ്രഖ്യാപിക്കണം. അതിനവര്‍ തയ്യാറാവുമോ?....... - കെ പി സുകുമാരന്‍

No comments:

Post a Comment